Dailyhunt
ചെറിയ തുകയ്ക്കുള്ള മൊബൈല്‍ പ്ലാനുകള്‍ നിര്‍ബന്ധമാക്കാൻ നിര്‍ദേശിച്ച്‌ ട്രായ്

ചെറിയ തുകയ്ക്കുള്ള മൊബൈല്‍ പ്ലാനുകള്‍ നിര്‍ബന്ധമാക്കാൻ നിര്‍ദേശിച്ച്‌ ട്രായ്

ന്യൂഡല്‍ഹി: ടെലികോം ഓപ്പറേറ്റർമാർ കുറഞ്ഞവിലയ്ക്ക് കോളിങ്‌, എസ്.എം.എസ്. സേവനങ്ങള്‍മാത്രമുള്ള മൊബൈല്‍ പ്ലാനുകള്‍ നല്‍കുന്നത് നിർബന്ധമാക്കാൻ ടെലികോം റെഗുലേറ്റർ ട്രായ് ചൊവ്വാഴ്ച നിർദേശിച്ചു.

ഡേറ്റയടക്കം നല്‍കുന്ന നിലവിലെ പ്ലാനുകളെ അപേക്ഷിച്ച്‌ കുറഞ്ഞവിലയ്ക്ക് ആവശ്യക്കാർക്ക് ഇത്തരം പ്ലാനുകള്‍ ലഭ്യമാക്കുന്നത് നിർബന്ധമാക്കണമെന്നാണ് നിർദേശം. ഡേറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ അതിനായി പണം നല്‍കേണ്ടിവരുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി.

നേരത്തേ 2024-ല്‍ വോയിസ് കോളിനും എസ്‌എംഎസിനും മാത്രമായി ഒരു സ്‌പെഷ്യല്‍ താരിഫ് വൗച്ചറെങ്കിലും പുറത്തിറക്കണമെന്ന് ട്രായ് ഉത്തരവിട്ടിരുന്നു. 2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് ട്രായ് ഈ ഉത്തരവ് ഇറക്കിയത്.

രാജ്യത്ത് 15 കോടി മൊബൈല്‍ വരിക്കാർ ഇപ്പോഴും 2ജി കണക്ഷൻ ഉപയോഗിക്കുന്നു. ഇവർ ഇന്റർനെറ്റ് ഉപയോഗിക്കാറില്ല. എന്നാല്‍, മൊബൈല്‍ റീച്ചാർജ് ചെയ്യുമ്പോള്‍ പ്ലാനില്‍ ഡേറ്റ കൂടി ഉള്‍പ്പെടുന്നതിനാല്‍ അതിന്റെ പണംകൂടി നല്‍കേണ്ടിവരുന്നതായി ട്രായ് നടത്തിയ സർവേയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ ഭേദഗതി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com