Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡസ്റ്റര്‍ എസ്‌യുവികളുടെ ദക്ഷിണാഫ്രിക്കയിലേക്കുള്ള  ആദ്യ ബാച്ച്‌ കയറ്റുമതിയുമായി റെനോ ഇന്ത്യ

ഡസ്റ്റര്‍ എസ്‌യുവികളുടെ ദക്ഷിണാഫ്രിക്കയിലേക്കുള്ള ആദ്യ ബാച്ച്‌ കയറ്റുമതിയുമായി റെനോ ഇന്ത്യ

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ, ഇന്ത്യയില്‍ നിർമ്മിച്ച ഡസ്റ്റർ എസ്‌യുവികളുടെ ആദ്യ ബാച്ച്‌ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചു.

ചെന്നൈക്കടുത്തുള്ള ഒരഗടം പ്ലാൻ്റില്‍ നിർമ്മിച്ച 750 ഡസ്റ്റർ എസ്‌യുവികളാണ് ആദ്യ ഘട്ടത്തില്‍ ചെന്നൈ തുറമുഖത്ത് നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചത്. ഇന്ത്യയെ ഒരു പ്രധാന ആഗോള കയറ്റുമതി ഹബ്ബാക്കി മാറ്റാനുള്ള റെനോയുടെ തന്ത്രപ്രധാനമായ നീക്കത്തിൻ്റെ ഭാഗമാണിത്.

‘റൈറ്റ് ഹാൻഡ് ഡ്രൈവ്’ അവലംബിക്കുന്ന വിദേശ വിപണികളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള പുതിയ മോഡലുകള്‍ പ്രധാനമായും എത്തുന്നത്. വരും മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പുറമേ മറ്റ് അന്താരാഷ്ട്ര വിപണികളിലേക്കും ഇന്ത്യയില്‍ നിർമ്മിച്ച ഈ ജനപ്രിയ എസ്‌യുവികള്‍ കയറ്റി അയക്കാൻ റെനോ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിലെ വാഹന നിർമ്മാണ രംഗത്തിനും കയറ്റുമതി മേഖലയ്ക്കും വലിയൊരു നേട്ടമാണ് ഈ പുതിയ നീക്കം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com