Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യന്‍ പ്രവേശനത്തിന് വീണ്ടും സ്റ്റാര്‍ലിങ്ക്

ഇന്ത്യന്‍ പ്രവേശനത്തിന് വീണ്ടും സ്റ്റാര്‍ലിങ്ക്

മുംബൈ: ഇന്ത്യന്‍ ടെലികോം രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് വീണ്ടും രംഗത്ത്.

അത്യാധുനിക ജനറേഷന്‍-2 സാറ്റലൈറ്റ് ശൃംഖല സ്ഥാപിക്കുന്നതിനായി കമ്പനി ഇന്ത്യന്‍ ബഹിരാകാശ നിയന്ത്രണ ഏജന്‍സിയായ ഇന്‍-സ്‌പേസിന് പുതിയ അനുമതി അപേക്ഷ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

പ്രത്യേക ടെര്‍മിനലുകളോ ഡിഷ് ആന്റിനകളോ ഇല്ലാതെ സാധാരണ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് നേരിട്ട് അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ‘ഡയറക്‌ട്-ടു-ഡിവൈസ്’ സാങ്കേതികവിദ്യയിലൂടെ മൊബൈല്‍ ടവറുകളുടെ അഭാവമുള്ള ഉള്‍നാടുകളിലും വനമേഖലകളിലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

സാങ്കേതിക കാരണങ്ങളാല്‍ സ്റ്റാര്‍ലിങ്കിന്റെ ജെന്‍-2 അപേക്ഷ നേരത്തെ ഇന്ത്യ നിരസിച്ചിരുന്നു. എന്നാല്‍ ഡയറക്‌ട്-ടു-ഡിവൈസ് സേവനങ്ങള്‍ക്ക് പുതിയ നിയമചട്ടക്കൂട് രൂപപ്പെടുന്ന പശ്ചാത്തലത്തിലാണ് കമ്പനി വീണ്ടും അനുമതി തേടിയിരിക്കുന്നത്. ഏകദേശം 30,000 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടുന്നതാണ് സ്റ്റാര്‍ലിങ്കിന്റെ ആഗോള ശൃംഖല.

സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലെ പ്രവേശനം റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ആഭ്യന്തര ടെലികോം ഭീമന്മാര്‍ക്ക് കടുത്ത മത്സരം സൃഷ്ടിച്ചേക്കും. വണ്‍വെബ്ബിനും ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിനുമൊപ്പം മസ്‌കിന്റെ കമ്പനി നേരിട്ട് ഏറ്റുമുട്ടുന്ന പുതിയ പോരാട്ടവേദിയായി ഇന്ത്യന്‍ വിപണി മാറുമെന്നാണ് വിലയിരുത്തല്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com