Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യ-ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രാബല്യത്തില്‍; 8284 ഇന്ത്യൻ ഉല്‍പന്നങ്ങള്‍ക്ക് ഇനി തീരുവയില്ല

ഇന്ത്യ-ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രാബല്യത്തില്‍; 8284 ഇന്ത്യൻ ഉല്‍പന്നങ്ങള്‍ക്ക് ഇനി തീരുവയില്ല

ന്യൂഡല്‍ഹി: ഇന്ത്യ-ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തില്‍. ഇനി ഇന്ത്യയില്‍നിന്നു കയറ്റിയയയ്ക്കുന്ന എല്ലാ ഉല്‍പന്നങ്ങളും (8284 ഇനങ്ങള്‍) തീരുവരഹിതമാകും.

ഇന്ത്യൻ ഉല്‍പന്നങ്ങള്‍ക്കുമേല്‍ ഇതുവരെ ശരാശരി 2.2% തീരുവയാണ് ന്യൂസീലൻഡ് ചുമത്തിയിരുന്നത്. തുണിത്തരങ്ങള്‍, സെറാമിക്സ്, ഓട്ടമൊബീല്‍ അടക്കം 450 ഇനങ്ങള്‍ക്ക് 10% വരെ തീരുവ ഈടാക്കുന്നുണ്ട്.

പകരം, ന്യൂസീലൻഡില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന 70.03% ഇനങ്ങള്‍ക്കും (മൊത്തം ഇറക്കുമതിമൂല്യത്തിന്റെ 95%) തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ആപ്പിള്‍, കിവിപ്പഴം, തേൻ തുടങ്ങിയവയ്ക്ക് ക്വോട്ട നിശ്ചയിച്ച്‌ ഇറക്കുമതി അനുവദിക്കും.

ആപ്പിളിന് ആദ്യവർഷം ക്വോട്ട നിയന്ത്രണമില്ലെങ്കിലും രണ്ടാംവർഷം 35,000 ടണ്‍ ആയി പരിമിതപ്പെടുത്തും. 3, 4, 5 വർഷങ്ങളില്‍ യഥാക്രമം 37,500 ടണ്‍, 40,000 ടണ്‍, 42,500 ടണ്‍ എന്നിങ്ങനെ ഉയരും. ആറാം വർഷം മുതല്‍ ഇത് 45,000 ടണ്‍ ആയിരിക്കും.

ന്യൂസീലൻഡ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 16.2 ശതമാനമായിരുന്നത് ഘട്ടംഘട്ടമായി 9.06 ശതമാനമാകും.

കരാർ വഴി പ്രതിവർഷം 1667 ഇന്ത്യക്കാർക്ക് 3 വർഷത്തെ താല്‍ക്കാലിക തൊഴില്‍ വീസ ലഭിക്കും. 1446 വീസകള്‍ ന്യൂസീലൻഡില്‍ ജീവനക്കാരെ കൂടുതല്‍ ആവശ്യമുള്ള 13 സ്കില്‍ഡ് മേഖലകളിലായിരിക്കും (ഉദാ: മെഡിക്കല്‍, എൻജിനീയറിങ്, നിർമാണമേഖല തുടങ്ങിയവ). ബാക്കി 500 എണ്ണം യോഗ അധ്യാപകർ, സംഗീത‍ജ്ഞർ, ഷെഫുമാർ, ആയുർവേദ പ്രാക്ടീഷനർമാർ തുടങ്ങിയവർക്കായിരിക്കും. ഏതുസമയത്തും ഇത്തരം വീസകളുടെ പരമാവധി എണ്ണം 5000 ആയിരിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com