Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍

ഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍

മുംബൈ: ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയെ പതിറ്റാണ്ടുകളായി താങ്ങിനിര്‍ത്തിയിരുന്ന പ്രവാസി നിക്ഷേപകര്‍ ശൈലി മാറ്റുന്നു.

സ്വന്തം നാട്ടില്‍ വീടും സ്ഥലവും വാങ്ങിയിട്ടിരുന്ന പഴയ രീതിയില്‍ നിന്ന് പ്രവാസികള്‍ അതിവേഗം മാറുന്നതായി റിപ്പോര്‍ട്ട്.

ഇന്ത്യയിലെ സ്വത്തുക്കള്‍ വിറ്റഴിച്ച്‌ കിട്ടുന്ന തുക വീണ്ടും ഇവിടെത്തന്നെ നിക്ഷേപിക്കുന്നതിന് പകരം വിദേശ രാജ്യങ്ങളിലേക്ക് മാറ്റാനാണ് പ്രവാസികള്‍ ഇപ്പോള്‍ താല്പര്യപ്പെടുന്നത്. Remittor Annual NRI Wealth Report 2026 ആണ് പ്രവാസികളുടെ നിക്ഷേപ ശീലങ്ങളിലുണ്ടാകുന്ന ഈ നിര്‍ണായക മാറ്റം പുറത്തുവിട്ടിരിക്കുന്നത്.

സാമ്പത്തിക ആസൂത്രണം
ഒരുകാലത്ത് ഇന്ത്യയില്‍ ഒരു വീട് വാങ്ങുക എന്നത് പ്രവാസികളെ സംബന്ധിച്ച്‌ നാടുമായുള്ള ബന്ധത്തിന്റെയും വിരമിച്ച ശേഷമുള്ള ജീവിതത്തിന്റെയും ഭാഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സമീപനത്തില്‍ മാറ്റം വന്നിരിക്കുകയാണ്. ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളെ പ്രവാസികള്‍ സാമ്പത്തിക ആസ്തിയായാണ് കാണുന്നത്. 2010 മുതല്‍ 2022 വരെ നടന്ന എന്‍ആര്‍ഐ റിയല്‍ എസ്റ്റേറ്റ് നിക്ഷേപ തരംഗത്തില്‍ വാങ്ങിയ സ്വത്തുക്കളില്‍ പലതും ഇപ്പോള്‍ വിറ്റഴിക്കല്‍ ഘട്ടത്തിലാണ്.

കുടുംബത്തിന്റെ സുരക്ഷിതത്വത്തിനും നാടുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനുമായി മുമ്പ് സ്വത്തുക്കള്‍ വാങ്ങിയിരുന്നത്. എന്നാല്‍, പ്രവാസികള്‍ ഇപ്പോള്‍ വിദേശത്ത് സ്ഥിരതാമസമാകുന്നതിനനുസരിച്ച്‌ മുന്‍ഗണനകള്‍ മാറ്റുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദേശ ഭവനവായ്പകള്‍ അടച്ചുതീര്‍ക്കല്‍, മക്കളുടെ ഉന്നതവിദ്യാഭ്യാസം, വിരമിക്കല്‍ ആസൂത്രണം, നികുതി കാര്യക്ഷമത എന്നിവയാണ് പുതിയ തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍.

വില്‍ക്കാന്‍ പദ്ധതിയിടുന്ന സ്വത്തുക്കളില്‍ 89 ശതമാനവും റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളാണ്. 60 ശതമാനത്തിലധികം സ്വത്തുക്കളും 2010-2019 കാലയളവില്‍ വാങ്ങിയവയാണ്.
എന്‍ആര്‍ഐകള്‍ ഇന്ത്യയില്‍ പുതിയ വീടുകളും ഭൂമിയും വാങ്ങുന്നതില്‍ നിന്ന് നിലവിലുള്ള നിക്ഷേപങ്ങള്‍ പണമാക്കി മാറ്റുന്ന ഘട്ടത്തിലേക്കാണ് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയിലുള്ള വിശ്വാസക്കുറവല്ല ഇതിന് കാരണം. മറിച്ച്‌, ആഗോളതലത്തില്‍ സമ്പത്ത് കാര്യക്ഷമമായി വിനിയോഗിക്കാനും നിക്ഷേപം വൈവിധ്യവത്കരിക്കാനുമുള്ള സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായാണ് ഈ മാറ്റം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com