Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യയിലേക്ക് കുറഞ്ഞ ചിലവില്‍ സര്‍വീസുമായി സൗദി എയര്‍ലൈൻ

ഇന്ത്യയിലേക്ക് കുറഞ്ഞ ചിലവില്‍ സര്‍വീസുമായി സൗദി എയര്‍ലൈൻ

സൗദി അറേബ്യയുടെ ബജറ്റ് എയർലൈനായ flyadeal ഹൈദരാബാദ് സർവീസോടെ ഇന്ത്യൻ വ്യോമയാന വിപണിയിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നു.

വരാനിരിക്കുന്ന ജൂലൈ 1 മുതല്‍ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിച്ചുകൊണ്ട് എയർലൈൻ പുതിയ സർവീസ് ആരംഭിക്കും.

ഇന്ത്യയും സൗദിയും തമ്മിലുള്ള ദശാബ്ദങ്ങള്‍ പഴക്കമുള്ള സാമ്പത്തിക-സാംസ്കാരിക ബന്ധങ്ങളുടെ ഫലമായാണ് ഈ വിപുലീകരണമെന്നും, വൈകാതെ തന്നെ ഇന്ത്യയിലെ രണ്ടാമതൊരു നഗരത്തിലേക്ക് കൂടി സർവീസ് വ്യാപിപ്പിക്കുമെന്നും കമ്പനി സി.ഇ.ഒ സഞ്ജീവ് കപൂർ വ്യക്തമാക്കി.

മുൻപ് ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി ചാർട്ടർ സർവീസുകള്‍ നടത്തിയിട്ടുള്ള കമ്പനി 186 സീറ്റുകളുള്ള അത്യാധുനിക എയർബസ് എ320 നിയോ (Airbus A320neo) വിമാനങ്ങളാണ് ഇന്ത്യയിലേക്കുള്ള ഈ പുതിയ ഷെഡ്യൂള്‍ഡ് സർവീസിനായി ഉപയോഗിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com