Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേന്ദ്ര സര്‍ക്കാരിന് ₹12,207 കോടി ഡിവിഡന്റ് കൈമാറി എല്‍ഐസി

കേന്ദ്ര സര്‍ക്കാരിന് ₹12,207 കോടി ഡിവിഡന്റ് കൈമാറി എല്‍ഐസി

മുംബൈ: എല്‍ഐസിയില്‍ നിന്ന് കേന്ദ്ര സർക്കാരിന് 12,207 കോടി ഡിവിഡന്റ്. കേന്ദ്ര സർക്കാരിന് ഡിവിഡന്റ് വിഹിതമായി 12,207 കോടി രൂപ കൈമാറി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എല്‍ഐസി).

എല്‍ഐസി സിഇഒയും മാനേജിങ് ഡയറക്ടറുമായ ആർ. ദൊരൈസ്വാമി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ഡിവിഡന്റ് തുകയുടെ ചെക്ക് കൈമാറി.

ജൂലൈ 27-ന് നടന്ന എല്‍ഐസിയുടെ വാർഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകള്‍ അംഗീകരിച്ച ഡിവിഡന്റ് വിഹിതമാണ് കേന്ദ്ര സർക്കാരിന് കൈമാറിയത്.

ചടങ്ങില്‍ ധനകാര്യ സേവന വകുപ്പ് സെക്രട്ടറി സഞ്ജയ് ലോഹിയ, എല്‍ഐസി മാനേജിങ് ഡയറക്ടർമാരായ രത്‌നാകർ പട്‌നായിക്, ആർ. ചന്ദർ, വടക്കൻ മേഖല സോണല്‍ മാനേജർ എൻ.എസ്. രാഘവ എന്നിവർ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com