Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നഷ്ടമായതിൻ്റെ മൂല്യം തിരിച്ചറിയുന്ന കാലം

നഷ്ടമായതിൻ്റെ മൂല്യം തിരിച്ചറിയുന്ന കാലം

നാടിനെക്കുറിച്ചുള്ള ഓർമ്മകളില്‍ ഏറ്റവും വലിയ നഷ്ടമായി തോന്നുന്നത് കേരളത്തിൻ്റെ സ്വന്തം മണ്‍സൂണ്‍ തന്നെയാണ്.

പശ്ചാത്തലത്തില്‍ മൃദുവായി സംഗീതം കേള്‍ക്കുമ്പോള്‍ വരാന്തയില്‍ ഇരുന്ന് മരങ്ങള്‍ക്കിടയിലൂടെ മഴ പെയ്യുന്ന കാഴ്ച വല്ലാതെ മിസ് ചെയ്യുന്നു. ന്യൂജേഴ്സിയിലെ മഴയ്ക്ക് ആ അനുഭൂതി ഒരിക്കലും നല്‍കാനാകില്ല. കേരളം വിട്ട് യുഎസില്‍ താമസമാക്കിയതിന് ശേഷവും നിറഞ്ഞ മനസോടെ ഓണം ആഘോഷിക്കാറുണ്ട്. അത് കുടുംബത്തോടൊപ്പമുള്ള ലളിതമായ സദ്യയായാലും ഇവിടെ നടത്തുന്ന പൂർണ്ണമായ ഓണാഘോഷമായാലും. നാട്ടില്‍ നിന്ന് അകന്നു കഴിയുന്നത് ഓണം പോലുള്ള പാരമ്പര്യങ്ങള്‍ക്ക് കൂടുതല്‍ അർത്ഥവത്തായ അനുഭവം നല്‍കിയിട്ടുണ്ട്. നമ്മള്‍ എവിടെയായിരുന്നാലും കേരളത്തിന്റെ ഒരു ചെറിയ ഭാഗം എപ്പോഴും ചേർത്തുപിടിക്കാനുള്ള ഒരു മാർഗം കൂടിയാണത്.

കേരളം എന്നും എന്റെ ജീവിതത്തിലെ സ്ഥിരസാന്നിധ്യമായിരുന്നു. എന്റെ ബാല്യത്തിന്റെ വലിയൊരു ഭാഗം കേരളവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോഴും, ഒരു പഴയ മലയാളം പാട്ടോ സിനിമയോ ഒക്കെ, പെട്ടെന്ന് നാട്ടിലെ പ്രിയപ്പെട്ടവരെയോ സ്ഥലത്തെയോ ഓർമ്മയെയോ തിരികെ കൊണ്ടുവരും. കേരളീയ ഭക്ഷണം ഇപ്പോഴും പതിവായി കഴിക്കാറുണ്ട്, പ്രത്യേകിച്ച്‌ ചോറും കറികളും, നാടൻ ചിക്കൻ കറിയും, ബിരിയാണിയും. എന്റെ അമ്മ വളരെ നന്നായി പാചകം ചെയ്യും, അതുകൊണ്ട് ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് അധികമൊന്നും മിസ് ചെയ്യേണ്ടിവരുന്നില്ല. ഈ ഓണത്തിന് നല്ലൊരു സദ്യ കഴിക്കണമെന്ന ആഗ്രഹമുണ്ട്, പ്രത്യേകിച്ച്‌ ഓലൻ. ചിലപ്പോള്‍ വിചിത്രമായി തോന്നാം; കേരളത്തിലെ മക്ഡൊണാള്‍ഡ്സും എനിക്ക് ശരിക്കും മിസ് ചെയ്യുന്നു. ഇവിടെ അതിന് വേറൊരു രുചിയാണ്.

കേരളം എന്റെ ഭാവിയില്‍ എവിടെയാണ് ഉള്‍പ്പെടുന്നതെന്ന് ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട്. ഇപ്പോള്‍, അവിടെ സ്ഥിരമായി താമസമാക്കുന്നതിനേക്കാള്‍ ഇടയ്ക്കിടെ സന്ദർശിക്കുന്നതാണ് കൂടുതല്‍ പ്രായോഗികമായിട്ടുള്ളത്; പ്രത്യേകിച്ച്‌ ഇപ്പോഴും യുഎസില്‍ ഉന്നത വിദ്യാഭ്യാസം തുടരുന്നതിനാല്‍. രണ്ട് വർഷമായി നാട്ടിലേക്ക് പോയിട്ടില്ല. ആ ഇടവേള കൂടുന്തോറും തിരിച്ചുപോകാൻ ഞാൻ കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. തീർച്ചയായും എന്റെ കുടുംബം, ഞാൻ വളർന്നപ്പോള്‍ കഴിച്ചിരുന്ന ഭക്ഷണം, മലയാളം പാട്ടുകളും സിനിമകളും, കേരളത്തിലുള്ള സുഹൃത്തുക്കള്‍, ബാല്യകാല ഓർമകള്‍… ഇതൊക്കെ എന്നെ നാടുമായി സജീവമായി ബന്ധിപ്പിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. മറ്റൊരിടത്ത് ഒരു ജീവിതം കെട്ടിപ്പടുക്കുമ്പോഴും, കേരളത്തിന്റെ ചെറിയ ചെറിയ ഭാഗങ്ങള്‍ എന്നില്‍ നിന്ന് ഒരിക്കലും വിട്ടുപോയിട്ടില്ല.

മലയാള സിനിമ എനിക്കേറെ ഇഷ്‌ടമാണ്. ആശ്വാസവും അല്‍പ്പം ഗൃഹാതുരത്വവും നല്‍കുന്ന സിനിമകളാണ് എന്നെ കൂടുതല്‍ ആകർഷിക്കുന്നത്. പ്രത്യേകിച്ച്‌ സാധാരണ ജീവിതത്തിലെ എന്തെങ്കിലും പ്രത്യേകത കണ്ടെത്തുന്ന സിനിമകള്‍. ബാംഗ്ലൂർ ഡേയ്സ്, തണ്ണീർമത്തൻ ദിനങ്ങള്‍, ജോ & ജോ, ജൂണ്‍ എന്നിവ എനിക്ക് വീണ്ടും വീണ്ടും കാണാൻ കഴിയുന്ന എന്റെ പ്രിയപ്പെട്ട ചില സിനിമകളാണ്. പതിവായി കേള്‍ക്കുന്ന മലയാളം പാട്ടുകളുടെ വലിയൊരു ശേഖരം സ്പോട്ടിഫൈയില്‍ എനിക്കുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട ചില പാട്ടുകള്‍ ഏതു കരിരാവിലും, ഒരു കരിമുകിലിനു, പറയുവാൻ, പാടി ഞാൻ എന്നിവയാണ്. കുമ്പളങ്ങി നൈറ്റ്സിന്റെ സൗണ്ട്‌ട്രാക്കും ഏറെ ഇഷ്ടമാണ്.

കേരളത്തിൻ വളരാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും സവിശേഷമായ അനുഭവമെന്ന് ഞാൻ കരുതുന്നു. ഞായറാഴ്ച മതബോധന ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ ലഘുഭക്ഷണത്തിനായി നിർത്തിയിരുന്നത്, തൊട്ടടുത്തുള്ള ആ ചെറിയ കട, കടമ്പ്രയാറിലെ സായാഹ്നങ്ങള്‍ എന്നിവയെല്ലാം മിസ് ചെയ്യുന്നുണ്ട്. എവിടേക്കും എളുപ്പത്തില്‍ ഒരു ഓട്ടോ പിടിച്ച്‌ പോകാൻ കഴിഞ്ഞിരുന്നതും എനിക്ക് മിസ് ചെയ്യുന്നു. നാട് മുഴുവൻ ഒരു ഉച്ചയുറക്കത്തിലാണെന്ന് തോന്നിച്ചിരുന്ന നിശ്ചലമായ മധ്യാഹ്നങ്ങളും ഏറെ ഗൃഹാതുരത്വത്തോടെ ഓർക്കുന്നു. അന്ന് ദൈനംദിന ജീവിതത്തിൻ്റെ ഭാഗം തന്നെയായിരുന്ന ഇക്കാര്യങ്ങളെല്ലാം എത്രമാത്രം സവിശേഷമായിരുന്നുവെന്ന് ഇപ്പോള്‍ ഞാൻ തിരിച്ചറിയുന്നു.

ടെസ്സ മരിയ സിൻസെൻ
(ബയോളജിക്കല്‍ സയൻസില്‍ ബി.എ., പ്രീ-മെഡിസിൻ, റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി - ന്യൂ ബ്രണ്‍സ് വിക്ക് മെഡിക്കല്‍ സ്ക്രൈബ്, എമർജൻസി വിഭാഗം, റോബർട്ട് വുഡ് ജോണ്‍സണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com