Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നവംബര്‍ 1 മുതല്‍ വിളിക്കുന്നവരുടെ പേര് ഫോണ്‍ സ്ക്രീനില്‍ തെളിയും

നവംബര്‍ 1 മുതല്‍ വിളിക്കുന്നവരുടെ പേര് ഫോണ്‍ സ്ക്രീനില്‍ തെളിയും

ന്യൂഡല്‍ഹി: രാജ്യത്ത് സൈബർ തട്ടിപ്പുകളും അനാവശ്യ കോളുകളും തടയുന്നതിന്റെ ഭാഗമായി ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ.

വരുന്ന നവംബർ 1 മുതല്‍ രാജ്യത്ത് കോളിംഗ് നെയിം പ്രസന്റേഷൻ സംവിധാനം നിർബന്ധമാക്കി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിട്ടു.

ഇതുപ്രകാരം 4G, 5G നെറ്റ്‌വർക്കുകള്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും ഇൻകമിംഗ് കോളുകള്‍ വരുമ്പോള്‍ വിളിക്കുന്ന ആളുടെ ഔദ്യോഗിക പേര് ഫോണ്‍ സ്ക്രീനില്‍ വ്യക്തമായി തെളിയും.

ഫോണ്‍ കോണ്ടാക്റ്റുകളില്‍ നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിലും, ടെലികോം ഓപ്പറേറ്ററുടെ ഡാറ്റാബേസില്‍ കസ്റ്റമർ നല്‍കിയിരിക്കുന്ന യഥാർത്ഥ പേര് തന്നെയായിരിക്കും സ്ക്രീനില്‍ പ്രദർശിപ്പിക്കുക. അന്താരാഷ്ട്ര കോളുകള്‍ക്ക് "ഇന്റർനാഷണല്‍ കോള്‍" എന്ന സന്ദേശവും കാണിക്കും.

സ്വകാര്യതയും സുരക്ഷയും മുൻനിർത്തി കോളുകള്‍ അവസാനിച്ചുകഴിഞ്ഞാല്‍ ഈ വിവരങ്ങള്‍ സേവ് ചെയ്ത് വെക്കില്ല. കൂടാതെ, ബിസിനസ്സ് കണക്ഷനുകള്‍ക്കായി ജിഎസ്ടി പോർട്ടലിലോ ട്രേഡ്മാർക്ക് രജിസ്ട്രിയിലോ ഉള്ള ഔദ്യോഗിക വ്യാപാര നാമങ്ങള്‍ നല്‍കാനുള്ള സൗകര്യവും ഇതിലുണ്ടാകും.

ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെയും (ട്രായ്) ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെയും കർശന നിർദ്ദേശപ്രകാരമാണ് ഈ പുതിയ പരിശോധിച്ചുറപ്പിച്ച കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പിലാക്കുന്നത്.

കഴിഞ്ഞ കുറച്ചുകാലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ പരീക്ഷണങ്ങള്‍ വിജയകരമായി പൂർത്തിയായിരുന്നു. ഈ പുതിയ നിയമം നിലവില്‍ വരുന്നതോടെ വ്യാജ കോളുകള്‍ വിളിക്കുന്നവരെ കണ്ടെത്താനും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനും സാധിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com