Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നവരാത്രി വാഹന വില്‍പ്പന 11.23 ലക്ഷം യൂണിറ്റ്; ഇലക്‌ട്രിക് വാഹന വില്‍പ്പനയില്‍ വളര്‍ച്ച

നവരാത്രി വാഹന വില്‍പ്പന 11.23 ലക്ഷം യൂണിറ്റ്; ഇലക്‌ട്രിക് വാഹന വില്‍പ്പനയില്‍ വളര്‍ച്ച

ന്യൂഡല്‍ഹി: ഈ വർഷത്തെ നവരാത്രി കാലയളവില്‍ രാജ്യത്ത് 11.23 ലക്ഷം വാഹനങ്ങള്‍ റീട്ടെയില്‍ വിപണിയില്‍ വിറ്റതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) അറിയിച്ചു.

2024-ലെ നവരാത്രിയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 26.76 ശതമാനം വളർച്ചയുണ്ട്. എന്നാല്‍ 2025-ലെ നവരാത്രിയെ അപേക്ഷിച്ച്‌ വില്‍പ്പന 6.52 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം നവരാത്രി 11 ദിവസം നീണ്ടതും ജിഎസ്‌ടി 2.0 നടപ്പാക്കിയതിനെ തുടർന്നുണ്ടായ അധിക ആവശ്യകതയും ഈ താരതമ്യത്തെ സ്വാധീനിച്ചതായി ഫാഡ വ്യക്തമാക്കി.

ഇലക്‌ട്രിക് വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പനയില്‍ 26.78 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ നവരാത്രിയിലെ 92,628 യൂണിറ്റില്‍നിന്ന് ഇത്തവണ വില്‍പ്പന 1,17,437 യൂണിറ്റായി ഉയർന്നു.

മൊത്തം വാഹന വില്‍പ്പനയില്‍ ഇലക്‌ട്രിക് വാഹനങ്ങളുടെ വിഹിതം 10.5 ശതമാനത്തോടടുത്തെത്തി; കഴിഞ്ഞ വർഷം ഇത് ഏകദേശം 7.7 ശതമാനമായിരുന്നു.

പാസഞ്ചർ വാഹനങ്ങളുടെ വില്‍പ്പന 2024-നെ അപേക്ഷിച്ച്‌ 10.39 ശതമാനവും ഇരുചക്ര വാഹനങ്ങളുടേത് 32.41 ശതമാനവും വർധിച്ചു. വാണിജ്യ വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയുടെ വില്‍പ്പനയിലും വളർച്ചയുണ്ടായി.

ധൻതേരസ്-ദീപാവലി കാലയളവിലെ വില്‍പ്പനയിലും ഫാഡ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com