Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓഗസ്റ്റ് 24 മുതല്‍ ടെലികോം നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്രം

ഓഗസ്റ്റ് 24 മുതല്‍ ടെലികോം നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: ടെലികോം മേഖലയിലെ നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഒരാള്‍ക്ക് സ്വന്തം പേരില്‍ ഇനി പരമാവധി 9 സിം കാര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.

തട്ടിപ്പുകള്‍ തടയുന്നതിനായി ഓഗസ്റ്റ് 24 മുതല്‍ പുതിയ കണക്ഷന്‍ എടുക്കുന്നവരില്‍ ഫോട്ടോ പരിശോധന അടക്കമുള്ളവ കര്‍ശനമാക്കുകയാണ്. എന്നാല്‍ സാധാരണക്കാരായ ഉപഭോക്താക്കളെ ഈ പുതിയ പരിധി ബാധിക്കാന്‍ ഇടയില്ല. എന്നാല്‍ ഇടയ്ക്കിടെ പുതിയ സിം കാര്‍ഡുകള്‍ എടുക്കുന്നവര്‍ പഴയ കണക്ഷനുകള്‍ സ്വന്തം പേരില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ പണികിട്ടാം.

കേന്ദ്രത്തിന്റെ പുതിയ നീക്കംഒരു വ്യക്തിക്ക് സ്വന്തം പേരില്‍ ഉപയോഗിക്കാവുന്ന പരമാവധി സിം കാര്‍ഡുകളുടെ (മൊബൈല്‍ കണക്ഷനുകള്‍) എണ്ണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമാണ് കൊണ്ടുവരുന്നത്.

പല കേസുകളിലും പിടിക്കപ്പെടുന്നവരുടെ പക്കല്‍ അളവറ്റ സിം കാര്‍ഡുകള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. ഒരു വ്യക്തിക്ക് ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ നല്‍കരുതെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയവും, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പും (DoT) ടെലികോം സേവനദാതാക്കള്‍ക്ക് (ജിയോ, എയര്‍ടെല്‍, വി, ബിഎസ്‌എന്‍എല്‍ മുതലായവ) കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നു.

പുതിയ തീരുമാനം നിങ്ങളെ ബാധിക്കുമോ
നിങ്ങളുടെ പേരില്‍ 9 സിം കാര്‍ഡുകളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ഈ നിയമം നിങ്ങളെയും ബാധിച്ചേക്കാം. ഇന്ന് പലരും കുറഞ്ഞത് 2 കണക്ഷന്‍ ഉപയോഗിക്കുന്നുണ്ട്. വീട്ടിലെ എല്ലാവരുടെയും കണക്ഷന്‍ ഒരാളുടെ പേരിലാണെങ്കില്‍ ഒന്നു ജാഗ്രത പാലിക്കുന്നത് നല്ലതാണ്.

ഇപ്പോള്‍ ഉപയോഗിക്കാത്ത പഴയ കണക്ഷനുകള്‍ ഇപ്പോഴും നിങ്ങളുടെ പേരില്‍ തന്നെ തുടരുന്നുണ്ടോ എന്നു കൂടി ഒന്ന് ഉറപ്പുവരുത്തുന്നതും നല്ലതാണ്.

ബിസിനസ്സ് ആവശ്യങ്ങള്‍ക്കോ മറ്റോ ആയി നിലവില്‍ സ്വന്തം പേരില്‍ 9 സിം കാര്‍ഡുകള്‍ എടുത്തവര്‍ക്ക് (അതായത് അനുവദനീയമായ പരമാവധി പരിധി പിന്നിട്ടവര്‍ക്ക്) ഇനി മുതല്‍ പുതിയതായി ഒരു സിം കാര്‍ഡ് കൂടി എടുക്കാന്‍ സാധിക്കില്ല. ഇത്തരക്കാ ്രെമാത്രമാകും കേന്ദ്രത്തിന്റെ പുതിയ തീരുമാനം നേരിട്ടു ബാധിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ
ജമ്മു കശ്മീര്‍, അസം, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പരമാവധി 6 സിം കാര്‍ഡുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. അനുവദനീയമായ പരിധി കഴിഞ്ഞ ഉപഭോക്താക്കളുടെ ഫോട്ടോകള്‍ ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമില്‍ (DIP) ലഭ്യമാക്കും.

ഇത് ഉപയോഗിച്ച്‌ സിം എടുക്കാന്‍ വരുന്നയാളുടെ ഫോട്ടോ ഒത്തുനോക്കി ടെലികോം കമ്പനികള്‍ പരിശോധന നടത്തും. പുതിയ സിം എടുക്കുമ്പോള്‍ പൂരിപ്പിച്ച്‌ നല്‍കുന്ന കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോമില്‍ തങ്ങളുടെ പേരില്‍ നിലവില്‍ എത്ര കണക്ഷനുകള്‍ ഉണ്ടെന്ന് ഉപഭോക്താവ് വ്യക്തമാക്കേണ്ടതുണ്ട്.

ഓഗസ്റ്റ് 24 മുതല്‍ പുതിയ നിയമങ്ങള്‍
2026 ഓഗസ്റ്റ് 24 മുതലാണ് സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുന്നത്. അനുവദനീയമായ പരിധി കഴിഞ്ഞ ഉപഭോക്താക്കള്‍ പുതിയ സിമ്മിനായി അപേക്ഷിച്ചാല്‍ ഫോട്ടോ പരിശോധനാ സംവിധാനത്തിലൂടെ കമ്പനികള്‍ അവരെ കണ്ടെത്തും.

പുതിയ സിം എടുത്ത് ഒരു ദിവസത്തിന് ശേഷമാകും ഈ പരിശോധന കമ്പനികള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുക. ഇങ്ങനെ പരിശോധിക്കുമ്പോള്‍ പരിധി ലംഘിച്ചാണ് പുതിയ സിം എടുത്തതെന്ന് കണ്ടെത്തിയാല്‍ ആ സിം കണക്ഷന്‍ ഉടനടി റദ്ദാക്കും.

2026 നവംബര്‍ 30-നകം ഈ ഫോട്ടോ പരിശോധനാ സംവിധാനം തത്സമയം നടപ്പിലാക്കും. ഇതോടെ അപ്പോള്‍ തന്നെ സിം നല്‍കുന്നത് തടയാന്‍ സാധിക്കും. വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പുതിയ ഫോട്ടോ പരിശോധനാ സംവിധാനം കൊണ്ടുവരുന്നത്.

ഒന്നോ രണ്ടോ സിം കാര്‍ഡുകള്‍ മാത്രം ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്ക് ഇതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com