Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓഹരി വിപണി ക്ലോസിംഗില്‍ വൻ മാറ്റം വരുന്നു; എഫ് ആൻഡ് ഒ ഓഹരികള്‍ക്ക് ഓഗസ്റ്റ് മൂന്നു മുതല്‍ 'ക്ലോസിംഗ് ഓക്‌ഷൻ സെഷൻ'

ഓഹരി വിപണി ക്ലോസിംഗില്‍ വൻ മാറ്റം വരുന്നു; എഫ് ആൻഡ് ഒ ഓഹരികള്‍ക്ക് ഓഗസ്റ്റ് മൂന്നു മുതല്‍ 'ക്ലോസിംഗ് ഓക്‌ഷൻ സെഷൻ'

മുംബൈ: മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (F&O) വിഭാഗത്തില്‍ ട്രേഡ് ചെയ്യുന്ന ഓഹരികള്‍ക്കായി 'ക്ലോസിംഗ് ഓക‌്ഷൻ സെഷൻ' (CAS) എന്ന പുതിയ സംവിധാനം സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ അവതരിപ്പിക്കും.

ഓഗസ്റ്റ് മൂന്നു മുതല്‍ 20 മിനിറ്റ് ദൈർഘ്യമുള്ള CAS നടപ്പിലാകും. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ ആഗോള വിപണികളില്‍ നിലവിലുള്ള മാതൃകയാണിത്. നിലവിലുള്ള വോളിയം വെയ്റ്റഡ് ആവറേജ് പ്രൈസ് (VWAP) രീതിക്കു പകരമായാണ് ഇത് കൊണ്ടുവരുന്നത്.

ക്ലോസിംഗ് ഓക‌്ഷൻ സെഷൻ എന്നത് ഓഹരികളുടെ അവസാന വില നിശ്ചയിക്കുന്നതിനായി ഉച്ചകഴിഞ്ഞ് 3.15 ും 3.35നും ഇടയില്‍ നടത്തുന്ന 20 മിനിറ്റ് ദൈർഘ്യമുള്ള സെഷനാണ്.

നിലവില്‍, ഒരു വ്യാപാരദിനത്തിലെ അവസാന 30 മിനിറ്റില്‍ നടക്കുന്ന ഇടപാടുകളുടെ ശരാശരി വിലയെ അടിസ്ഥാനമാക്കിയാണ് (Volume-Weighted Average Price) ഓഹരികളുടെ ആ ദിവസത്തെ ക്ലോസിംഗ് വില നിശ്ചയിക്കുന്നത്.

പുതിയ രീതി അനുസരിച്ച്‌, ഈ സെഷനിലെ വാങ്ങല്‍, വില്പന ഓർഡറുകള്‍ ഒത്തുനോക്കി സമതുലിത വില (Equilibrium Price) എന്ന് വിളിക്കപ്പെടുന്ന ഒറ്റ ക്ലോസിംഗ് വിലയില്‍ വ്യാപാരം പൂർത്തിയാക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com