Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാഴ്‌സല്‍ വരുമാന വളര്‍ച്ചയില്‍ കേരള പോസ്റ്റല്‍ സര്‍ക്കിളിന് മൂന്നാം സ്ഥാനം

പാഴ്‌സല്‍ വരുമാന വളര്‍ച്ചയില്‍ കേരള പോസ്റ്റല്‍ സര്‍ക്കിളിന് മൂന്നാം സ്ഥാനം

2025-26 സാമ്പത്തിക വർഷത്തില്‍ തപാല്‍ വകുപ്പ് ദേശീയതലത്തില്‍ 16 ശതമാനം വരുമാന വളർച്ച രേഖപ്പെടുത്തി. ഈ ദേശീയ മുന്നേറ്റത്തിൻ്റെ പ്രതിഫലനമെന്നോണം, കേരള പോസ്റ്റല്‍ സർക്കിള്‍ വരുമാനത്തില്‍ 10 ശതമാനം വളർച്ച കൈവരിച്ചു.

ലോക്ക്ഡൗണിന് ശേഷമുള്ള കാലയളവില്‍ ഇതാദ്യമായാണ് കേരള സർക്കിള്‍ രണ്ടക്ക വളർച്ച നേടുന്നത്. 2026-27 സാമ്പത്തിക വർഷത്തിലെ പാഴ്സല്‍ വരുമാന വളർച്ചയില്‍, 2026 ഏപ്രിലില്‍ കേരള സർക്കിള്‍ ദേശീയതലത്തില്‍ മൂന്നാം സ്ഥാനം നേടി.

പ്രധാന സോർട്ടിംഗ് ഹബ്ബുകളോട് ചേർന്നുള്ള തെരഞ്ഞെടുത്ത ഡെലിവറി ഓഫീസുകളില്‍ നിന്ന് ആഴ്ചയില്‍ ഏതു ദിവസവും ഏതു സമയത്തും ഉപഭോക്താക്കള്‍ക്ക് ആഭ്യന്തര സ്പീഡ് പോസ്റ്റ് കത്തുകളും പാഴ്സലുകളും കൈപ്പറ്റാൻ സൗകര്യമൊരുക്കുന്ന ‘പിക്ക് പോസ്റ്റ് എക്സ്പ്രസ്’ പദ്ധതിക്ക് കേരള പോസ്റ്റല്‍ സർക്കിള്‍ തുടക്കം കുറിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com