Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളര്‍ച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയില്‍

രാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളര്‍ച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയില്‍

രാജ്യത്തെ സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് ജൂണ്‍ മാസത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നതായി എസ്‌ ആൻഡ് പി ഗ്ലോബല്‍ തയ്യാറാക്കിയ 'എച്ച്‌എസ്ബിസി ഫ്ലാഷ് ഇന്ത്യ പിഎംഐ' സർവേ റിപ്പോർട്ട്.

രാജ്യത്തെ ഉത്പാദന, സേവന മേഖലകളുടെ സാമ്പത്തിക ആരോഗ്യം അളക്കുന്ന സൂചിക പ്രകാരം പിഎംഐ (പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്സ്) നിരക്ക് 50-ന് മുകളിലാണെങ്കില്‍ അത് ബിസിനസ് മേഖലയുടെ വളർച്ചയെയും, 50-ന് താഴെയാണെങ്കില്‍ ചുരുങ്ങലിനെയുമാണ് കാണിക്കുന്നത്. മെയ് മാസത്തില്‍ 59.3 ആയിരുന്ന ‘ഫ്ലാഷ് ഇന്ത്യ കോമ്പോസിറ്റ് ഔട്ട്പുട്ട് സൂചിക’ ജൂണില്‍ 57.4 ആയി കുറഞ്ഞു. രാജ്യം ഇപ്പോഴും മികച്ച സാമ്പത്തിക വളർച്ചയിലാണ് (കാരണം നിരക്ക് 50-ന് മുകളിലാണ്), എങ്കിലും വളർച്ചയുടെ വേഗത കുറഞ്ഞിട്ടുണ്ട്.

സർവീസ് മേഖലയിലെ ബിസിനസ്സ് സൂചിക 17 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 57.3 ലേക്ക് താഴ്ന്നു. ഉത്പാദന മേഖലയിലെ മാനുഫാക്ചറിംഗ് പിഎംഐ 55.0-ല്‍ നിന്ന് 54.5 ആയും കുറഞ്ഞിട്ടുണ്ട്. വിപണിയിലെ കടുത്ത മത്സരം, ഇന്ധനവില വർദ്ധനവ്, ഇന്ധന ക്ഷാമം എന്നിവ കാരണം പുതിയ ഓർഡറുകള്‍ ലഭിക്കുന്നതിൻ്റെ വേഗത കുറഞ്ഞു. ഇതാണ് ഉത്പാദനത്തിലും ബിസിനസ്സ് പ്രവർത്തനങ്ങളിലും നേരിയ മന്ദതയുണ്ടാക്കിയത്. ഓർഡറുകളില്‍ ഉണ്ടായ കുറവ് പുതിയ തൊഴില്‍ നിയമനങ്ങളെയും ബാധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴില്‍ വളർച്ചയാണ് ജൂണില്‍ രേഖപ്പെടുത്തിയത്. ബിസിനസ്സ് ഉടമകളുടെ ആത്മവിശ്വാസത്തിലും നേരിയ കുറവുണ്ടായിട്ടുണ്ട്.

എച്ച്‌എസ്ബിസിയുടെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രാഞ്ജുല്‍ ഭണ്ഡാരിയുടെ നിരീക്ഷണമനുസരിച്ച്‌, കഴിഞ്ഞ കുറച്ചുമാസങ്ങളായി കമ്പനികള്‍ വലിയ തോതില്‍ ഉത്പന്നങ്ങള്‍ നിർമ്മിച്ച്‌ സംഭരിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഡിമാൻഡ് അല്പം കുറഞ്ഞതോടെ ഉത്പാദനത്തിൻ്റെ വേഗത കമ്പനികള്‍ കുറച്ചിരിക്കുകയാണ്. എങ്കിലും ഉത്പന്നങ്ങളുടെ അസംസ്‌കൃത ചെലവുകളില്‍ ഉണ്ടായ നേരിയ കുറവ് ബിസിനസ്സുകാർക്ക് ആശ്വാസം നല്‍കുന്നുണ്ട്. വരും മാസങ്ങളില്‍ ഉത്സവ സീസണുകള്‍ എത്തുന്നതോടെ വിപണി വീണ്ടും സജീവമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ പ്രതീക്ഷ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com