Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജ്യത്തെ സ്‌കൂട്ടര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ്; സെപ്റ്റംബറില്‍ വിറ്റത് 9.95 ലക്ഷം യൂണിറ്റുകള്‍

രാജ്യത്തെ സ്‌കൂട്ടര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ്; സെപ്റ്റംബറില്‍ വിറ്റത് 9.95 ലക്ഷം യൂണിറ്റുകള്‍

മുംബൈ: റെക്കോർഡിട്ട് രാജ്യത്തെ സ്‌കൂട്ടർ വിപണി. ഇതുവരെ നടന്നല്‍വെച്ച്‌ ഏറ്റവും ഉയർന്ന പ്രതിമാസ വില്‍പ്പന 2026 സെപ്റ്റംബറില്‍ രേഖപ്പെടുത്തി.

ആകെ 9,95,576 സ്‌കൂട്ടറുകളാണ് ഒറ്റ മാസത്തില്‍ വിറ്റഴിക്കപ്പെട്ടത്. 2025 സെപ്റ്റംബറില്‍ വിറ്റഴിച്ച 7,42,602 യൂണിറ്റുകളെ അപേക്ഷിച്ച്‌ 34 ശതമാനത്തിന്റെ വലിയ വർധനയാണ് ഉണ്ടായത്.

2026 ഓഗസ്റ്റില്‍ സ്ഥാപിച്ച 8,55,715 യൂണിറ്റുകള്‍ എന്ന മുൻ പ്രതിമാസ റെക്കോർഡും ഭേദിക്കപ്പെട്ടു. 10 ലക്ഷം എന്ന നാഴികക്കല്ല് വെറും 4,42,4 യൂണിറ്റുകള്‍ മാത്രം അകലെയാണ് എന്നതാണ് ശ്രദ്ധേയം. 3,83,035 യൂണിറ്റുകളുമായി ഹോണ്ടയാണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നില്‍ 2,77,115 യൂണിറ്റുകളുമായി ടിവിഎസ് ആണ്.

സുസുക്കിയും ഹീറോ മോട്ടോകോർപ്പും ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടംനേടി, യഥാക്രമം 1,06,274 യൂണിറ്റുകളും 96,254 യൂണിറ്റുകളും വിറ്റഴിച്ചു.

ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ മുന്നേറുന്നു
ഇലക്‌ട്രിക് സെഗ്മെന്റും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സെപ്റ്റംബറില്‍ 1,86,692 സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു. – വാർഷികാടിസ്ഥാനത്തില്‍ 68 ശതമാനം വർദ്ധനവ് ഈ രംഗത്തുണ്ടായി. ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മാസമാണിത്. 2026 ആഗസ്റ്റില്‍ 1,88,714 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു.

ഇവി വില്‍പ്പനയില്‍ ടിവിഎസ് മുന്നിലെത്തി. ഐക്യൂബ് (iQube), ഓർബിറ്റർ (Orbiter) എന്നീ മോഡലുകള്‍ ചേർന്ന് 62,347 യൂണിറ്റുകള്‍ വിറ്റഴിച്ചു. മുൻവർഷത്തെ അപേക്ഷിച്ച്‌ ഇത് ഇരട്ടിയാണ്. ഹീറോ മോട്ടോകോർപ്പിന്റെ വിഡ (Vida) ശ്രേണി 28,962 യൂണിറ്റുകള്‍ വിറ്റഴിച്ചു (88 ശതമാനം വർധന). ബജാജിന്റെ ചേതക് 28,862 യൂണിറ്റുകളും വിറ്റഴിച്ചു.

അവരും 88 ശതമാനം വളർച്ച രേഖപ്പെടുത്തി. ഏഥർ എനർജി 30,121 യൂണിറ്റുകള്‍ വിതരണം ചെയ്തു (20 ശതമാനം വർധന).

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com