Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വര്‍ണത്തിന്റെ ഹോള്‍മാര്‍ക്ക് ഫീസ് കുത്തനെ കൂട്ടി

സ്വര്‍ണത്തിന്റെ ഹോള്‍മാര്‍ക്ക് ഫീസ് കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന എച്ച്‌‍യുഐഡി മുദ്ര പതിപ്പിക്കുന്നതിനുള്ള നിരക്ക് വർധിപ്പിച്ച്‌ കേന്ദ്രസർക്കാരിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്).

നിലവിലെ 45 രൂപയില്‍ നിന്ന് 75 രൂപയായാണ് വർധന. ഇതോടെ ആഭരണം വാങ്ങാൻ 18 ശതമാനം നികുതി സഹിതം 88.5 രൂപ ഉപഭോക്താവ് നല്‍കേണ്ടി വരും.

നിലവില്‍ ഇത് 53.5 രൂപയായിരുന്നു. തീരുമാനം സെപ്റ്റംബർ 14 മുതല്‍ നിലവില്‍ വന്നു.
തീരുമാനം സ്വർണവ്യാപാര മേഖലയ്ക്ക് തിരിച്ചടിയാണെന്നും പിൻവലിക്കണമെന്നും കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.അബ്ദുല്‍ നാസർ ആവശ്യപ്പെട്ടു.

വ്യാപാരികളുടെ മേല്‍ അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് നീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com