Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉത്പാദന വില സൂചിക പുറത്തിറക്കാൻ ഇന്ത്യ

ഉത്പാദന വില സൂചിക പുറത്തിറക്കാൻ ഇന്ത്യ

ന്യൂഡല്‍ഹി: ഉല്‍പ്പന്ന വിലയിലെ വ്യത്യാസം കണക്കാക്കുന്ന മൊത്തവില സൂചികയ്‌ക്ക്‌ പകരം ഉല്‍പ്പന്നവില സൂചിക (പ്രൊഡ്യൂസർ പ്രൈസ്‌ ഇൻഡക്സ്‌- പിപിഐ) നടപ്പാക്കാനുള്ള പ്രക്രിയക്ക്‌ കേന്ദ്രസർക്കാർ തുടക്കമിട്ടു.

മൊത്തവില സൂചികയ്‌ക്കൊപ്പം ഇനി മുതല്‍ ഉല്‍പ്പന്നവില സൂചിക കൂടി പുറത്തുവിടും. മൊത്തവില സൂചിക കണക്കാക്കുന്നതിനുള്ള അടിസ്ഥാനവർഷം 2011-12ല്‍ നിന്ന്‌ 2022-23 ആക്കി. പുതുക്കിയ അടിസ്ഥാനവർഷത്തെ ആധാരമാക്കിയുള്ള ആദ്യ മൊത്തവില സൂചിക കണക്കുകള്‍ 15ന്‌ പുറത്തുവിടും. ഒപ്പം ഉല്‍പ്പന്നവില സൂചികയും പുറത്തുവിടും. അടുത്ത അഞ്ചുവർഷത്തേക്ക്‌ ഇരു സൂചികകളും ഒരുമിച്ച്‌ പുറത്തുവിടും. പിന്നീട്‌ ഉല്‍പ്പന്നവില സൂചിക മാത്രമാകും ലഭ്യമാക്കുക.

സൂചികയില്‍ ഉള്‍പ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ എണ്ണം 697ല്‍ നിന്ന്‌ 957 ആക്കി. വൈദ്യുതി വിഭാഗത്തില്‍ സ‍ൗരോർജം, കാറ്റില്‍ നിന്നുള്ള ഉ‍ൗർജം തുടങ്ങിയവകൂടി ഉള്‍പ്പെടുത്തി. ഉല്‍പ്പന്നവില സൂചികയ്‌ക്കൊപ്പം ഏഴ്‌ സേവനങ്ങളെ ഉള്‍പ്പെടുത്തിയുള്ള സേവന ഉല്‍പ്പന്നവില സൂചികയും പുറത്തുവിടും.

പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പ്പാദന ചെലവ്‌ കണക്കാക്കുന്ന ഇൻപുട്ട്‌ ഉല്‍പ്പന്നവില സൂചികയും തയ്യാറാക്കും. സേവന ഉല്‍പ്പന്നവില സൂചികയില്‍ ബാങ്കിങ്‌, ഓഹരി ഇടപാടുകള്‍, ഇൻഷുറൻസ്‌, പെൻഷൻ ഫണ്ടുകള്‍, റെയില്‍വെ, വിമാനയാത്രക്കാർ, ടെലികോം എന്നിവയാണ്‌ ഉള്‍പ്പെടുക.

ആധുനിക സമ്പദ്‌വ്യവസ്ഥകള്‍ പിന്തുടരുന്ന മാതൃകയെന്ന നിലയിലാണ്‌ ഉല്‍പ്പന്നവില സൂചികയിലേക്കുള്ള ചുവടുമാറ്റമെന്ന്‌ വാണിജ്യ മന്ത്രാലയം അവകാശപ്പെട്ടു. ഒപ്പം ഐഎംഎഫിന്റെ ശുപാർശയുമുണ്ട്‌.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com