Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാണിജ്യ വാഹനങ്ങള്‍ക്ക് വില കൂട്ടി ടാറ്റ മോട്ടോഴ്‌സ്

വാണിജ്യ വാഹനങ്ങള്‍ക്ക് വില കൂട്ടി ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 2026 ജൂലൈ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

കമ്പനിയുടെ മുഴുവൻ വാണിജ്യ വാഹന ശ്രേണിയിലുമായി 2.5 ശതമാനം വരെയാണ് വില വർധനവ് നടപ്പിലാക്കുന്നത്.

ഉയർന്ന ഇൻപുട്ട് ചെലവുകള്‍, അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ ഏറ്റക്കുറച്ചിലുകള്‍, എന്നിവ മൂലമുള്ള നിരന്തരമായ പണപ്പെരുപ്പ സമ്മർദ്ദങ്ങളാണ് വില വർധിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

ഉല്‍പ്പാദനച്ചെലവിലുണ്ടായ ഈ വർധനവ് ഭാഗികമായി നികത്തുക എന്നതാണ് കമ്പനി ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ട്രക്കുകള്‍, ബസുകള്‍, പിക്ക്-അപ്പുകള്‍, യൂട്ടിലിറ്റി വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാർന്ന ശ്രേണിയിലുടനീളം ഈ വർധനവ് ബാധകമാകും. മോഡലുകളെയും വകഭേദങ്ങളെയും ആശ്രയിച്ച്‌ വില വർധനവിന്റെ വ്യാപ്തിയില്‍ വ്യത്യാസമുണ്ടാകും.

വർധിച്ചുവരുന്ന ചെലവുകള്‍ നിയന്ത്രിക്കുന്നതിനൊപ്പം, ഉപഭോക്താക്കള്‍ക്ക് അത്യാധുനികവും വിശ്വസനീയവുമായ മൊബിലിറ്റി പരിഹാരങ്ങള്‍ നല്‍കുന്നത് തുടരാനാണ് ഈ വില ക്രമീകരണം നടത്തുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി.

അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വർധനവും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ചെലവുകളും ഓട്ടോമൊബൈല്‍ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ലാഭക്ഷമത നിലനിർത്തുന്നതിനായി കഴിഞ്ഞ ഒരു വർഷത്തിനിടയില്‍ പല വാഹന നിർമ്മാതാക്കളും വില പരിഷ്കരണങ്ങള്‍ നടത്തിയിരുന്നു. നേരത്തെ ടാറ്റയുടെ കാറുകളുടെ വില 1.5 ശതമാനം വരെ വർധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com