Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദേശ കമ്പനികളെ ഉന്നംവെച്ച്‌ ഇന്ത്യയിലെ ഐടി സ്ഥാപനങ്ങള്‍

വിദേശ കമ്പനികളെ ഉന്നംവെച്ച്‌ ഇന്ത്യയിലെ ഐടി സ്ഥാപനങ്ങള്‍

മുംബൈ: ഡാറ്റ അനലിറ്റിക്സ്, എഐ മേഖലകള്‍ കൂടുതല്‍ ശക്തമാക്കാൻ ഇന്ത്യയിലെ ഐടി കമ്പനികള്‍ വിദേശ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നു.

യുഎസ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ 6 കോടി ഡോളർ വരെ വരുമാനമുള്ള കമ്പനികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 20 കോടി ഡോളർ (2,000 കോടി രൂപ) വരെ മൂല്യമുള്ളവയാണ് പല ഇടപാടുകളും.

പ്രതീക്ഷിച്ചപോലെ വളർച്ചയുണ്ടാകാതിരുന്നതും സാമ്പത്തിക അനിശ്ചിതത്വങ്ങളും എഐ മൂലമുണ്ടായ മാറ്റങ്ങളുമാണ് ഐടി കമ്പനികളെ തന്ത്രപരമായ മാറ്റത്തിന് പ്രേരിപ്പിക്കുന്നത്. വൻകിട ഉപഭോക്താക്കളെ നേടാനും ഡാറ്റ എൻജിനീയറിങ്, അനലിറ്റിക്സ്, കണ്‍സള്‍ട്ടിങ് മേഖലകളില്‍ വൈദഗ്ധ്യം കൈവരിക്കാനുമാണ് ഏറ്റെടുക്കലിലൂടെ ശ്രമിക്കുന്നത്.

ജീവനക്കാരുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനരീതിയില്‍നിന്ന് മാറി വൻകിട ഡിജിറ്റല്‍ പരിവർത്തന പദ്ധതികളില്‍ മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ ഏറ്റെടുക്കലുകള്‍ ഉപകരിക്കുമെന്നാണ് കണക്കാക്കുന്നത്.

കമ്പനികളുടെ ഇടപാടുകളേക്കാള്‍ മറ്റ് സ്ഥാപനങ്ങളുമായുള്ള ബന്ധം, വളർച്ച നേടാൻ സാധ്യതയുള്ള ബിസിനസ് മോഡലുകള്‍ എന്നിവ വിലയിരുത്തിയാണ് ഏറ്റെടുക്കല്‍ നടക്കുന്നത്.

ഹെല്‍ത്ത്‌കെയർ, ബാങ്കിങ്, ധനകാര്യ സേവനം, സൈബർസെക്യൂരിറ്റി എന്നീ മേഖലകളിലെ കമ്പനികള്‍ക്ക് ഉയർന്ന മൂല്യസാധ്യതയാണ് കല്‍പ്പിച്ചിട്ടുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com