Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദേശ നാണ്യശേഖരം 785.71 ബില്യണ്‍ ഡോളര്‍

വിദേശ നാണ്യശേഖരം 785.71 ബില്യണ്‍ ഡോളര്‍

മുംബൈ: സെപ്റ്റംബർ നാലിന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 44.90 ബില്യണ്‍ ഡോളർ വർധിച്ച്‌ എക്കാലത്തെയും ഉയർന്ന നിരക്കായ 785.7 ബില്യണ്‍ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 28ന് അവസാനിച്ച മുൻവാരത്തില്‍ രാജ്യത്തെ വിദേശനാണ്യ ശേഖരം 11 ബില്യണ്‍ ഡോളർ വർധിച്ച്‌ 740.80 ബില്യണ്‍ ഡോളറിലെത്തിയതിനുശേഷമാണ് ഈ പുതിയ വളർച്ച.

റിസർവ് ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ വിദേശനാണ്യ ആസ്തികള്‍ (എഫ്സിഎ) ഈ ആഴ്ചയില്‍ 47.4 ബില്യണ്‍ ഡോളർ വർധിച്ച്‌ 648.17 ബില്യണ്‍ ഡോളറിലെത്തി.

മാർച്ച്‌ അവസാനം രേഖപ്പെടുത്തിയതിനേക്കാള്‍ 95.886 ബില്യണ്‍ ഡോളറിന്‍റെയും തൊട്ടു മുൻ വർഷം ഇതേ കാലയളവിനേക്കാള്‍ 63.692 ബില്യണ്‍ ഡോളറിന്‍റെയും വർധനയാണ് വിദേശനാണ്യ ആസ്തികളിലുണ്ടായിരിക്കുന്നത്.

ഈ സ്വർണശേഖരം 2.594 ബില്യണ്‍ ഡോളർ കുറഞ്ഞ് 113.8 ബില്യണ്‍ ഡോളറിലെത്തി. മാർച്ച്‌ അവസാനം രേഖപ്പെടുത്തിയതിനേക്കാള്‍ 1.580 ബില്യണ്‍ ഡോളറിന്‍റെ കുറവുണ്ടായി. എന്നാല്‍ മുൻ വർഷം ഇതേ കാലയളവിനേക്കാള്‍ 23.517 ബില്യണ്‍ ഡോളർ കൂടുതലുമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: livenewage.com