Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

100 മിനിറ്റില്‍ 100% സബ്‌സ്‌ക്രിപ്ഷൻ; ജിയോ ഐപിഒയ്ക്ക് നിക്ഷേപകരുടെ വൻ പ്രതികരണം

Login Kerala 1 day ago

ആദ്യ ദിനം തന്നെ 10 ലക്ഷത്തിലധികം അപേക്ഷകള്‍; ക്യുഐബി വിഭാഗത്തില്‍ 3.68 മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ ആങ്കർ നിക്ഷേപകരില്‍നിന്ന് 30 മടങ്ങിലധികം ഡിമാൻഡ്; റിലയൻസ് ഓഹരിയുടമകള്‍ക്കായി ₹2,500 കോടിയുടെ ഓഹരികള്‍ സംവരണം ചെയ്തു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐപിഒയായ ജിയോ പ്ലാറ്റ്‌ഫോംസിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍നിന്ന് വൻ പ്രതികരണം. ₹30,213 കോടി സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐപിഒ ആരംഭിച്ച്‌ വെറും 100 മിനിറ്റിനുള്ളില്‍ പൂർണ സബ്‌സ്‌ക്രിപ്ഷൻ നേടി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഐപിഒ 1.14 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തു. വലിയ സ്ഥാപന നിക്ഷേപകരുടെ (ക്യുഐബി) വിഭാഗത്തില്‍ 3.68 മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ രേഖപ്പെടുത്തി. ആദ്യ ദിനം തന്നെ 10 ലക്ഷത്തിലധികം അപേക്ഷകളും ലഭിച്ചു. ഒക്ടോബർ 23 വരെ ഐപിഒയില്‍ നിക്ഷേപിക്കാം.

ജിയോ ഐപിഒയോടുള്ള നിക്ഷേപകരുടെ താല്‍പര്യം ആങ്കർ നിക്ഷേപകർക്കായുള്ള ഓഹരി വില്‍പ്പനയിലും വ്യക്തമായിരുന്നു. ഏകദേശം ₹8,110 കോടി മൂല്യമുള്ള ഓഹരികളാണ് ആങ്കർ നിക്ഷേപകർക്കായി മാറ്റിവെച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ₹2.5 ലക്ഷം കോടിയിലധികം രൂപയുടെ ബിഡുകളാണ് ലഭിച്ചത്. ഇതോടെ ആങ്കർ വിഭാഗത്തില്‍ 30 മടങ്ങിലധികം ഡിമാൻഡ് രേഖപ്പെടുത്തി.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കാണ് ഏറ്റവും വലിയ ഓഹരി വിഹിതം ലഭിച്ചത്. ഏകദേശം ₹500 കോടി മൂല്യമുള്ള ഓഹരികളാണ് എല്‍ഐസിക്ക് അനുവദിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ഐപിഒയുടെ വലുപ്പത്തിലും ജിയോ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഇതുവരെ രാജ്യത്തെ ഏറ്റവും വലിയ ഐപിഒ എന്ന നേട്ടം ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ പേരിലായിരുന്നു. 2024-ല്‍ നടന്ന ഹ്യുണ്ടായ് ഐപിഒയുടെ വലുപ്പം ₹27,870 കോടിയായിരുന്നു. ₹30,213 കോടി സമാഹരിക്കാൻ ലക്ഷ്യമിടുന്ന ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐപിഒ ഇതിനെ മറികടന്നു.

ഓഹരിക്ക് ₹1,065 മുതല്‍ ₹1,119 വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബർ 23 വരെയാണ് നിക്ഷേപകർക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസരം.
റിലയൻസ് ഓഹരിയുടമകള്‍ക്കും അധിക അവസരം ഐപിഒ പൂർണമായി സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെങ്കിലും റിലയൻസ് ഇൻഡസ്ട്രീസിന്റെ അർഹരായ ഓഹരിയുടമകള്‍ക്ക് ജിയോ ഓഹരികള്‍ ലഭിക്കാൻ അധിക അവസരമുണ്ട്. ഇവർക്കായി ₹2,500 കോടി വരെ മൂല്യമുള്ള ഓഹരികള്‍ സംവരണം ചെയ്തിട്ടുണ്ട്.
അർഹരായ നിക്ഷേപകർക്ക് ഓഹരിയുടമകളുടെ വിഭാഗത്തിലും റീട്ടെയില്‍ വിഭാഗത്തിലും അപേക്ഷിക്കാം. ഇതിലൂടെ ഓഹരികള്‍ ലഭിക്കാനുള്ള അധിക അവസരം ലഭിച്ചേക്കാം.

നാല് മണിക്കൂറില്‍ 1.66 മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ

നാല് മണിക്കൂറില്‍ 1.66 മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ; ജിയോ ഐപിഒയ്ക്ക് അപേക്ഷകള്‍ 20 ലക്ഷത്തോടടുക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐപിഒയിലേക്ക് അപേക്ഷാപ്രവാഹം; നിക്ഷേപകരുടെ ആവേശകരമായ പ്രതികരണം

റിലയൻസ് ജീവനക്കാർക്കായി മാറ്റിവെച്ച ഓഹരികള്‍ക്ക് 100% സബ്‌സ്‌ക്രിപ്ഷൻ; ഓഹരിയുടമകളുടെ വിഭാഗത്തില്‍ 89% വൻകിട സ്ഥാപന നിക്ഷേപകരുടെ വിഭാഗത്തില്‍ 4.86 മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala