Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

"അഭിനയമികവിൻ്റെയും അര്‍പ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും നേര്‍സാക്ഷ്യം" മമ്മൂട്ടിക്ക് ആശംസയുമായി എം.എ യൂസഫലി

Login Kerala 6 days ago

കൊച്ചി: മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നാലാം തവണയും സ്വന്തമാക്കിയ നടൻ മമ്മൂട്ടിക്ക് അഭിനന്ദനവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.

എ. യൂസഫലി.
“നാലാം തവണയും ദേശീയ പുരസ്‌കാരത്തിന് അർഹനായ എന്റെ പ്രിയ സഹോദരൻ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

ഈ മഹത്തായ നേട്ടം ഏതൊരു ചലച്ചിത്രാസ്വാദകനെയും പോലെ എന്നെയും അതിയായ സന്തോഷത്തിലാഴ്ത്തുന്നു. അദ്ദേഹത്തിന്റെ അഭിനയമികവിന്റെയും അർപ്പണബോധത്തിന്റെയും കലാപ്രതിബദ്ധതയുടെയും അംഗീകാരമാണ് ഈ പുരസ്‌കാര നേട്ടം,” എന്ന് യൂസഫലി പറഞ്ഞു.

സർവശക്തനായ ദൈവം മമ്മൂട്ടിക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും നല്‍കട്ടെയെന്നും വരും വർഷങ്ങളിലും തുടർച്ചയായ വിജയങ്ങള്‍ കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala