Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ധര്‍മ്മേന്ദ്രപ്രധാന്റെ വകുപ്പുമാറ്റം അംഗീകരിക്കില്ല ; രാജിയില്ലെങ്കില്‍ സമരവുമായി മുമ്പോട്ട് പോകുമെന്ന് രാഹുല്‍

Login Kerala 1 day ago

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ധര്‍മ്മേന്ദ്രപ്രധാന്റെ വകുപ്പുമാറ്റം അംഗീകരിക്കില്ലെന്ന് രാഹുല്‍ഗാന്ധി.

വിദ്യാര്‍ത്ഥികളുടെ മൂന്ന് ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്ന് വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.

പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് രാഹുല്‍ എത്തിയത്. ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെയ്ക്കണം. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരേ നടപടിയെടുക്കണം. പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പു പറയണമെന്നും എന്നിവയാണ് വിദ്യാര്‍ഥികള്‍ മുമ്പോട്ട് വെച്ച ആവശ്യം. ഈ ആവശ്യവുമായി മുമ്പോട്ട് പോകും. ധര്‍മ്മേന്ദ്രപ്രധാന്റെ രാജിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും നിലപാട് വ്യക്തമാക്കി.

മൂന്ന് ഡിമാന്റുകളും അംഗീകരിക്കുന്നത് വരെ സമരം തുടരും. ഇക്കാര്യത്തില്‍ പ്രതിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കും. രാജിക്ക് പകരം വിദ്യാഭ്യാസമന്ത്രിയെ വകുപ്പ് മാറ്റുന്നത് അംഗീകരിക്കില്ല. ഇത്രയും പ്രശ്‌നം ഉണ്ടായിട്ടും മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കില്ലെങ്കില്‍ ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളും പിന്നോട്ടില്ല. അവരുടെ ആവശ്യം ന്യായമാണ്. ധര്‍മ്മേന്ദ്രപ്രധാനെ മാറ്റുന്നതിന് പകരം ഇന്ത്യന്‍ പ്രധാനമന്ത്രി അര്‍ദ്ധരാത്രി വീഡിയോ ഇറക്കുകയാണെന്നും പറഞ്ഞു. നേരത്തേ മന്ത്രിയുടെ രാജി ഒഴികെയുള്ള എന്തും അംഗീകരിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala