തിരുവല്ല: ജോലിക്കിടെ കുഴഞ്ഞുവീണ് പൊലീസുദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് കാര്യാലയത്തിലെ എ.എസ്.ഐ എ.ജി.
സുനില്‍കുമാർ (50) ആണ് മരിച്ചത്.
തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലിരിക്കെയാണ് സംഭവം. ഇന്ന് രാവിലെ പത്തരയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുനില്‍കുമാർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
