ഈജിപ്തിലെ എല്‍ ഒബൂർ സിറ്റിയില്‍ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.
യൂസഫലിയുടെ ജന്മദിനം ആഘോഷിച്ചു. ചടങ്ങില്‍ ഈജിപ്ത് ആഭ്യന്തര വിതരണ മന്ത്രിയും ഈജിപ്ത് ട്രേഡ് ഡെവലപ്മെന്റ് അതോറിറ്റി (ITDA) ചെയർമാനുമായ ഹൊസ്സം എല്‍ ഗരാഹി, ഈജിപ്തിലെ യു.എ.ഇ അംബാസഡർ ഹമദ് ഒബൈദ് ഇബ്രാഹിം സാലിം അല്‍ സാബി എന്നിവർ പങ്കെടുത്തു.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഡയറക്ടർ മുഹമ്മദ് അല്‍ത്താഫ്, ലുലു ഈജിപ്തിലെ സഹപ്രവർത്തകർ തുടങ്ങിയവരും ആഘോഷത്തില്‍ പങ്കുചേർന്നു.
