Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ജിയോ-കാൻവ പങ്കാളിത്തം: AI അധിഷ്ഠിത ഡിസൈൻ ടൂളുകള്‍ ജിയോ ഉപയോക്താക്കള്‍ക്ക് സൗജന്യം

Login Kerala 3 days ago

•12 മാസം വരെ Canva Pro അല്ലെങ്കില്‍ Pro Lite സൗജന്യം; ₹4,000 വരെ മൂല്യമുള്ള ആനുകൂല്യം

കൊച്ചി / മുംബൈ, : ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് എ ഐ അധിഷ്ഠിത ഡിസൈൻ സംവിധാനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാൻ ജിയോയും കാൻവയും (Canva) തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു.

ജിയോയുടെ വിപുലമായ ഡിജിറ്റല്‍ ശൃംഖലയും കാൻവയുടെ എ ഐ അധിഷ്ഠിത ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമും ഒരുമിപ്പിച്ചാണ് പുതിയ പദ്ധതി.

പങ്കാളിത്തത്തിന്റെ ഭാഗമായി അർഹരായ ജിയോ ഉപയോക്താക്കള്‍ക്ക് 12 മാസം വരെ Canva Pro അല്ലെങ്കില്‍ Canva Pro Lite സൗജന്യമായി ഉപയോഗിക്കാം. പരമാവധി ₹4,000 വരെ മൂല്യമുള്ള ആനുകൂല്യമാണ് ലഭിക്കുക. MyJio ആപ്പിലൂടെ ഓഫർ ക്ലെയിം ചെയ്യാനാകും. അധിക നിരക്കുകളോ മറ്റ് ചാർജുകളോ ഇല്ല.വിദ്യാർഥികള്‍, കണ്ടന്റ് ക്രിയേറ്റർമാർ, പ്രൊഫഷണലുകള്‍, സംരംഭകർ, ചെറുകിട ബിസിനസുകള്‍ എന്നിവർക്കായി മൊബൈല്‍ ഫോണില്‍ തന്നെ പ്രൊഫഷണല്‍ നിലവാരത്തിലുള്ള ഡിസൈനുകള്‍ തയ്യാറാക്കാൻ കാൻവയുടെ സേവനം സഹായിക്കും. ഹിന്ദിയുള്‍പ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലും പ്ലാറ്റ്‌ഫോം ലഭ്യമാകും.

ജിയോ ഉപയോക്താവ് തിരഞ്ഞെടുക്കുന്ന റീചാർജ് പ്ലാൻ അനുസരിച്ചായിരിക്കും ലഭിക്കുന്ന Canva പതിപ്പ്.
• ₹399 പ്ലാൻ: Canva Pro
• ₹349 പ്ലാനും ₹349-ന് മുകളിലുള്ള എല്ലാ 2GB/ദിവസം പ്ലാനുകളും: Canva Pro Lite

2026 സെപ്റ്റംബർ 16 മുതല്‍ അർഹമായ പ്ലാനുകളില്‍ റീചാർജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 12 മാസത്തെ Canva ഓഫർ ലഭ്യമാകും.

"ഇന്ത്യയുടെ ഏറ്റവും വലിയ ശക്തികളിലൊന്നാണ് ക്രീയേറ്റിവിറ്റി. കാൻവയിലൂടെ ലോകോത്തര AI അധിഷ്ഠിത ഡിസൈൻ ടൂളുകള്‍ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ കൈകളിലെത്തിക്കുകയാണ്. MyJioയില്‍ ഒരു ടാപ്പിലൂടെ സൗജന്യമായി ലഭിക്കുന്ന ഈ സേവനം വിദ്യാർഥികള്‍ക്കും ക്രിയേറ്റർമാർക്കും സംരംഭകർക്കും ചെറുകിട ബിസിനസുകള്‍ക്കും ഡിജിറ്റല്‍ ഇന്ത്യയില്‍ സൃഷ്ടിക്കാനും പഠിക്കാനും വളരാനും വരുമാനം നേടാനും സഹായിക്കും," എന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രസിഡന്റ് കിരണ്‍ തോമസ് പറഞ്ഞു.

ഇന്ത്യ കാൻവയുടെ അതിവേഗം വളരുന്ന വിപണികളിലൊന്നാണെന്ന് കാൻവ സഹസ്ഥാപകനും സി ഒ ഒ യുമായ ക്ലിഫ് ഒബ്രെക്റ്റ് പറഞ്ഞു. പ്രാദേശിക ബിസിനസുകളും ക്രിയേറ്റർമാരും അധ്യാപകരും കാൻവ ഉപയോഗിച്ച്‌ ആശയങ്ങള്‍ പ്രാവർത്തികമാക്കുന്നതില്‍ വലിയ വളർച്ചയാണ് കാണുന്നതെന്നും ജിയോയുമായുള്ള പങ്കാളിത്തം രാജ്യത്തുടനീളം കൂടുതല്‍ ആളുകളിലേക്ക് കാൻവയുടെ സാധ്യതകള്‍ എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala