ടെഹ്‌റാൻ: ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ കനത്ത ആക്രമണം. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ നിരവധി യുഎസ് യുദ്ധവിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോർട്ട്.
ജോർദാനിലെ മുവാഫക് സാള്‍ട്ടി വ്യോമതാവളത്തിന് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. എട്ട് എഫ്-15 യുദ്ധവിമാനങ്ങള്‍ക്ക് നേരിയ കേടുപാടുകള്‍ സംഭവിച്ചതായി യുഎസ് മാധ്യമമായ സി.ബി.എസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ പ്രതിരോധിക്കാൻ യുഎസ് സൈന്യം പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് പ്രത്യാക്രമണം നടത്തി.
യുഎസ് നാവികസേനയുടെ പടക്കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ, പ്രതികാര നടപടിയായി ഇറാന്റെ അഞ്ച് എണ്ണ ടാങ്കറുകള്‍ക്ക് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണമുണ്ടായത്.
