- ഓണപ്പകിട്ടാർന്ന് വിളമ്പരാഘോഷം
കോഴിക്കോട്: ഏറ്റവും മികച്ച വിലയില്‍ ഷോപ്പിങ്ങും കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി ലുലു സൗഭാഗ്യോത്സവത്തിന് ലുലുമാളില്‍ തുടക്കമായി.
ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്‌ട് , ലുലു ഫാഷൻ, സെലിബ്രേറ്റ് സ്റ്റോറുകള്‍, ലുലു ഡെയ്ലി എന്നിവിടങ്ങളില്‍ നിന്ന് ഷോപ്പിംഗ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങളും ഒട്ടനവധി ആകർഷകമായ സമ്മാനങ്ങളും നേടാനുള്ള അവസരം ഒരുങ്ങും.
ഭാഗ്യശാലികള്‍ക്ക് 20 കിയ സിറോസ് കാറുകള്‍ ഗ്രാൻഡ് ബമ്പർ സമ്മാനമായി നല്‍കുന്നതോടൊപ്പം സ്വർണനാണയങ്ങള്‍,എല്‍.ഇ.ഡി ടി.വികള്‍,സ്മാർട്ട്ഫോണുകള്‍, ഗിഫ്റ്റ് കാർഡുകള്‍, ട്രോളി ഫ്രീ ഷോപ്പിംഗ്, ഗൃഹോപകരണങ്ങള്‍, ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നിരവധി സമ്മാനങ്ങളും നേടാൻ ഓണക്കാല ഷോപ്പിങ്ങിലൂടെ സാധിക്കും. നിത്യോപയോഗ സാധനങ്ങള്‍, ഗ്രോസറി ഉത്പ്പന്നങ്ങള്‍, പഴം, പച്ചക്കറി അടക്കം വിലക്കുറവില്‍ ലുലു ഹൈപ്പർമാർക്കറ്റില്‍ ഒരുങ്ങുന്നു. മുതിർന്നവരുടെ മുതല്‍ കുട്ടികളുടെ വരെ ഉള്‍പ്പെടുന്ന വിവിധ ബ്രാൻഡുകളുടെ വസ്ത്രശേഖരവുമായി ലുലു ഫാഷൻ സ്റ്റോറിലും ഓണം സെയില്‍ തുടങ്ങി. ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവയ്ക്കും വിലക്കുറവാണ് ലുലു കണക്ടില്‍ ഒരുക്കുന്നത്. കല്യാണപ്പുടവയും ഓണക്കോടിയുമടക്കം വാങ്ങുവാൻ മികവുറ്റ ഷോപ്പിങ്ങ് അവസരമൊരുക്കി ലുലു സെലിബ്രേറ്റും ഓണക്കാല കളക്ഷനുമായി സൗഭാഗ്യോത്സവത്തിന്റെ ഭാഗമാണ്.
കോഴിക്കോട് ലുലുമാളില്‍ സൗഭാഗ്യോത്സവത്തിന്റെ വിളംബരാഘോഷം വിപുലമായി നടന്നു. ചെണ്ടമേളങ്ങളുടേയും, വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ മാവേലിയും എഴുന്നള്ളിയാണ് സൗഭാഗ്യോത്സവത്തിന്റെ വിളമ്പരാഘോഷം നടന്നത്. ചടങ്ങില്‍ കോഴിക്കോട് ലുലു റീജിയണല്‍ ഡയറക്ടർ ഷെരീഫ് മാട്ടില്‍ ,റീജണല്‍ മാനേജർ ഷെരീഫ് സെയ്ദു, മാള്‍ മാനേജർ അരുണ്‍ദാസ്, ബയിങ് മാനേജർ പ്രദീപ് എന്നിവർ പങ്കെടുത്തു.
പടം അടിക്കുറിപ്പ്:- കോഴിക്കോട് ലുലുമാളില്‍ തുടക്കമിട്ട ലുലു സൗഭാഗ്യോത്സവത്തിന്റെ വിളമ്പരാഘോഷം വിപുലമായി അരങ്ങേറിയപ്പോള്‍. കോഴിക്കോട് ലുലു റീജിയണല്‍ ഡയറക്ടർ ഷെരീഫ് മാട്ടില്‍, റീജണല്‍ മാനേജർ ഷെരീഫ് സെയ്ദു, മാള്‍ മാനേജർ അരുണ്‍ദാസ്, ബയിങ് മാനേജർ പ്രദീപ് എന്നിവർ സമീപം.
