Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കേരള തീരത്ത് റെഡ് അലര്‍ട്ട്; ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത

Login Kerala 5 days ago

തിരുവനന്തപുരം: ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കേരള തീരത്ത് വ്യാഴാഴ്ച വൈകിട്ട് 5.30 വരെ 1.1 മുതല്‍ 1.8 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച്‌ താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെയുള്ള തീരപ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത നിർദേശിച്ചിട്ടുണ്ട്. കാപ്പില്‍-പൊഴിയൂർ, ആലപ്പാട്-ഇടവ, ചെല്ലാനം-അഴീക്കല്‍ ജെട്ടി, മുനമ്പം-മറുവക്കാട്, ആറ്റുപുറം-കൊടുങ്ങല്ലൂർ, കടലുണ്ടി നഗരം-പാലപ്പെട്ടി, ചോമ്പാല-രാമനാട്ടുകര, വളപട്ടണം-ന്യൂമാഹി, കുഞ്ചത്തൂർ-കോട്ടക്കുന്ന്** തീരമേഖലകളിലാണ് പ്രത്യേക മുന്നറിയിപ്പ്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala