Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കേരളത്തില്‍ അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്; പരിശോധന പത്തിടങ്ങളില്‍

Login Kerala 4 days ago

കണ്ണൂർ: സംസ്ഥാനത്തെ അഞ്ചു ജില്ലകളിലായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക പരിശോധന നടത്തുന്നു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ പത്തോളം കേന്ദ്രങ്ങളിലാണ് പരിശോധന.

ഫെമ (FEMA), ഹവാല, സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ടാണ് നടപടി.

കണ്ണൂരിലെ ചക്കരക്കല്ല് ഇരിവേരി, കാസർഗോട്ടെ തളങ്കര ബാങ്കോട്, ചെമ്പിരിക്ക ചന്ദ്രഗിരി, കോഴിക്കോട് കുന്ദമംഗലം, കൊയിലാണ്ടി മടക്കര, മലപ്പുറത്തെ വേങ്ങര, താനൂർ, പാലക്കാട് കുമരനല്ലൂർ എന്നിവിടങ്ങളിലാണ് വീടുകള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടക്കുന്നത്.

സ്വർണക്കടത്ത്, ഹവാല ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റല്‍ തെളിവുകളുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ഇഡി കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.

സ്വർണക്കടത്ത്, ഹവാല ഇടപാടുകള്‍ വഴി നടന്നതായി സംശയിക്കുന്ന അനധികൃത സാമ്പത്തിക ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ സംബന്ധിച്ച്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് റിപ്പോർട്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala