Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഖത്തറില്‍ 1 മില്യണ്‍ ഹാപ്പിനെസ് അംഗങ്ങളുമായി ലുലു

ഖത്തറില്‍ 1 മില്യണ്‍ ഹാപ്പിനെസ് അംഗങ്ങളുമായി ലുലു

Login Kerala 1 day ago

ദോഹ : ഉപഭോക്താകള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും ഓഫറുകളും ലഭ്യമാകുന്ന ലുലു ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമില്‍ പത്ത് ലക്ഷം അംഗങ്ങളുമായി ലുലു ഖത്തർ.

ആകർഷകമായ പോയിന്റുകളും കിഴിവുകളും അടക്കമാണ് ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമില്‍ ഉപഭോക്താകള്‍ക്ക് ലഭിക്കുന്നത്.

ഖത്തറിലെ 1 മില്യണ്‍ ഹാപ്പിനെസ് ആഘോഷപരിപടികള്‍ക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തില്‍ സെൻട്രല്‍ മുൻസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ബിൻ അലി അല്‍ അത്തബ തുടക്കം കുറിച്ചു. ഉപഭോക്താക്കള്‍ ലുലുവില്‍ അർപ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്നും, ഏറ്റവും മികച്ച സേവനം നല്‍കുന്നത് തുടരുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

എക്സ്ക്ലൂസീവ് റിവാർഡുകള്‍, പോയിന്റുകള്‍, സ്പെഷ്യല്‍ മെംബർ പ്രിവിലേജുകള്‍ ഉള്‍പ്പടെയാണ് ലുലു ഹാപ്പിനെസ് ലോയല്‍റ്റി അംഗങ്ങള്‍ക്ക് ലഭിക്കുന്നത്. 1 മില്യണ്‍ ഹാപ്പിനെസിന്റെ ഭാഗമായി ഖത്തറിലെ വിവിധ സ്റ്റോറുകളില്‍ കൂടുതല്‍ ആകർഷകമായ ഓഫറുകളും ഉറപ്പാക്കിയിട്ടുണ്ട്.

ഖത്തറില്‍ വിപുലമായ പദ്ധതികളുമായി ലുലു :

ഖത്തറില്‍ മൂന്ന് പുതിയ പ്രജക്ടുകള്‍ കൂടി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പ്രഖ്യാപിച്ചു. ബരാഹ ടൗണ്‍, അല്‍ വാബ്, ഖെതൈഫാൻ ഐലൻഡ് എന്നിവടങ്ങളിലാണ് പുതിയ സ്റ്റോറുകള്‍. കൂടാതെ, 500 മില്യണ്‍ ഖത്തറ്‍ റിയാലിന്റെ മറ്റൊരു പദ്ധതിയും ഉടൻ യാഥാർത്ഥ്യമാക്കുമെന്നും എം.എ യൂസഫലി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala