Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കുവൈറ്റില്‍ 4.1 തീവ്രതയില്‍ ഭൂചലനം; മനാഖീഷ് മേഖലയില്‍ വീണ്ടും കുലുക്കം

Login Kerala 6 days ago

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മനാഖീഷ് മേഖലയില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന് കീഴിലുള്ള ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനമാണ് ഭൂചലനം സ്ഥിരീകരിച്ചത്.

കുവൈറ്റിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള മനാഖീഷ് മേഖലയില്‍ നേരത്തെയും ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2026 മേയ് അഞ്ചിന് ഇതേ മേഖലയില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച്‌ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala