Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നവകേരള യാത്രയ്ക്കിടയിലെ മര്‍ദനം; ഗണ്‍മാൻമാരെ ഉടൻ സസ്പെൻഡ് ചെയ്യും

നവകേരള യാത്രയ്ക്കിടയിലെ മര്‍ദനം; ഗണ്‍മാൻമാരെ ഉടൻ സസ്പെൻഡ് ചെയ്യും

Login Kerala 1 day ago

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്‍മാൻ അടക്കം മർദ്ദിച്ച സംഭവത്തില്‍ ഗണ്‍മാൻ അടക്കം അഞ്ച് പൊലീസുകാരെയും ഉടൻ സസ്പെൻഡ് ചെയ്യും.

ഗണ്‍മാൻ അനില്‍കുമാർ, സുരക്ഷാ ജീവനക്കാരൻ എസ് സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരനായ അരുണ്‍, വിപിൻ, ഷൈജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്യുക.

കേസില്‍ ഇവർക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തും. എഡിജിപി എം ആർ അജിത് കുമാറിനോട് വിശദീകരണം തേടാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാനാണ് നീക്കം. വ്യാജരേഖ ചമച്ചതില്‍ കേസെടുക്കുന്നതും പരിഗണനയിലുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala