Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പാലാ നഗരസഭയ്ക്ക് പുതിയ ചെയര്‍പേഴ്സണ്‍; മായാ രാഹുലിന് വിജയം

Login Kerala 5 days ago

കോട്ടയം: പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി വിമത-ഇടതുമുന്നണി കൂട്ടായ്മയുടെ സ്ഥാനാർഥി മായാ രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് രാവിലെ നടന്ന ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുല്‍ അധ്യക്ഷ സ്ഥാനത്തെത്തിയത്.

മായാ രാഹുലിന് 16 വോട്ടും റിയാ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു. ഇതോടെ പാലാ നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ നിർണായക മാറ്റമാണ് ഉണ്ടായിരിക്കുന്നത്.

പാലാ ഡി.ഇ.ഒ ആയിരുന്നു തെരഞ്ഞെടുപ്പിന്റെ വരണാധികാരി. നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ്. വിജയത്തിന് പിന്നാലെ മായാ രാഹുല്‍ നഗരസഭാ കൗണ്‍സിലർമാർക്കും പിന്തുണ നല്‍കിയ എല്ലാവർക്കും നന്ദി അറിയിച്ചു. നഗരസഭയുടെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും മുൻഗണന നല്‍കി എല്ലാവരെയും ഒപ്പം നിർത്തി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala