Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സഭയില്‍ സ്റ്റാലിനെ അനുകരിച്ച്‌ മാസ് ആക്ഷനുമായി വിജയ്

Login Kerala 3 days ago

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അനുകരിച്ച്‌ മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയില്‍ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തില്‍ പ്രസംഗിച്ചതിനൊടുവിലാണ് വിജയ് മാസ് ആക്ഷൻ കൊണ്ട് സഭാ സാമാജികരെ കൈയിലെടുത്തത്.

‌നന്ദി പ്രസംഗത്തിന്‍റെ അവസാനം സ്പീക്കർ ജെസിഡി പ്രഭാകറിനോട് പ്രത്യേക അനുമതി ആവശ്യപ്പെട്ടതിനു ശേഷമാണ് വിജയ് സ്റ്റാലിനെ അനുകരിച്ചു കൊണ്ട് കൈ കൊണ്ട് ആംഗ്യം കാണിച്ചത്.

എല്ലാം അവസാനിച്ചു, അല്ലെങ്കില്‍ എല്ലാം ശരിയാക്കി എന്ന അർഥം വരുന്ന ആംഗ്യമാണ് വിജയ് അനുകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോണ്‍ഗ്രസുമായി സീറ്റ് ചർച്ച നടത്തി തിരിച്ചു പോകുമ്പോള്‍ എം.കെ. സ്റ്റാലിൻ ഇതേ ആംഗ്യം കാണിച്ചിരുന്നു. കോണ്‍ഗ്രസുമായുള്ള സീറ്റ് ചർച്ചകളെ കുറിച്ച്‌ ചോദിച്ചപ്പോഴാണ് സ്റ്റാലിൻ കൈ കൊണ്ട് ആംഗ്യം കാണിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala