Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സമരവിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും വിദ്യാര്‍ത്ഥികള്‍ക്ക്: കെ.സി വേണുഗോപാല്‍

Login Kerala 12 hrs ago

ലപ്പുഴ: ഡല്‍ഹിയില്‍ വിദ്യാർത്ഥികള്‍ നടത്തിയ സമരവിജയത്തിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടതല്ലെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി കെ.സി.

വേണുഗോപാല്‍ വ്യക്തമാക്കി. ജന്തർമന്തർ സമരത്തിന്റെ ആദ്യഘട്ടം മുതല്‍ പരസ്യമായി രംഗത്തുവന്നിരുന്നെങ്കില്‍ സർക്കാരിനെ അട്ടിമറിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി പ്രചരിപ്പിക്കുമായിരുന്നു. അതിനാല്‍ സമരവിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും വിദ്യാർത്ഥികള്‍ക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സമരകാലയളവില്‍ വിദ്യാർത്ഥികള്‍ക്ക് നിയമസഹായം ഉള്‍പ്പെടെയുള്ള എല്ലാവിധ പിന്തുണയും കോണ്‍ഗ്രസ് നല്‍കിയിരുന്നുവെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നല്‍കിയ പിന്തുണയെക്കുറിച്ച്‌ വിദ്യാർത്ഥികള്‍ക്ക് പൂർണ്ണ ബോധ്യമുണ്ട്. സിജെപി മുന്നേറ്റത്തില്‍ യാതൊരുവിധ ആശങ്കയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സർക്കാരിനെതിരെയുള്ള എല്ലാ പ്രതിപക്ഷ മുന്നേറ്റങ്ങളെയും കോണ്‍ഗ്രസ് എക്കാലത്തും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഉന്നയിക്കുന്ന വിഷയങ്ങളില്‍ ആത്മാർത്ഥതയുണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വരാനിരിക്കുന്ന ബില്ലിനുള്ള പിന്തുണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യാൻ തിങ്കളാഴ്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരുമെന്നും അതില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന തരത്തിലുള്ള ഏത് നീക്കങ്ങളെയും ശക്തമായി എതിർക്കുമെന്നും കെ.സി. വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala