Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്‌ഇബി

Login Kerala 13 hrs ago

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്‌ഇബി. വൈദ്യുതി ഉപഭോഗത്തില്‍ കാര്യമായ കുറവുണ്ടാകാത്ത സാഹചര്യത്തിലാണ് നിയന്ത്രണം തുടരുന്നത്.

ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 97.95 ദശലക്ഷം യൂണിറ്റായിരുന്നു. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 4,785 മെഗാവാട്ടിലെത്തി. ശനിയാഴ്ച രണ്ട് തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിരുന്നു.

ഇന്ന് വൈദ്യുതി ഉപഭോഗത്തില്‍ നേരിയ കുറവുണ്ടാകുമെന്നാണ് കെഎസ്‌ഇബിയുടെ വിലയിരുത്തല്‍. എന്നാല്‍ ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം തുടർന്നാല്‍ നിയന്ത്രണം വീണ്ടും ഏർപ്പെടുത്തേണ്ടിവരും. ഇന്ന് ഏകദേശം 700 മുതല്‍ 900 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് ഉണ്ടാകാനിടയുണ്ടെന്നും കെഎസ്‌ഇബി അറിയിച്ചു.

വൈദ്യുതി ലഭ്യത ഉറപ്പാക്കാനാകാത്ത സാഹചര്യത്തിലാണ് വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന നിർദേശവും കെഎസ്‌ഇബി നല്‍കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala