ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ വൻ വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് യുടെ നീക്കത്തിന് തിരിച്ചടി.
സർക്കാർ രൂപവത്കരിക്കാനായി വിജയ് നല്‍കിയ കണക്കുകള്‍ വിശ്വാസയോഗ്യമല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മറുപടി നല്‍കിയതായാണ് റിപ്പോർട്ട്.
കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചതോടെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ടി.വി.കെ അധ്യക്ഷനായ വിജയ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. കോണ്‍ഗ്രസ് ഒഴികെ മറ്റു പാർട്ടികള്‍ ആരൊക്കെയാണ് ടി.വി.കെക്ക് പിന്തുണ നല്‍കുകയെന്ന കാര്യം വ്യക്തമല്ലാത്തതിനെ തുടർന്നാണ് ഗവർണറുടെ മറുപടി. കോണ്‍ഗ്രസും ടി.വി.കെയും ചേർന്നാല്‍ 112 എം.എല്‍.എമാരുടെ പിന്തുണ മാത്രമാണ് ഉണ്ടാകുക. അതിനാല്‍ 118 പേരുടെ പിന്തുണയുമായി മടങ്ങി വരാൻ ഗവർണർ നിർദേശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
അംഗങ്ങളുടെ എണ്ണം കൂട്ടുന്നതിനും മറ്റ് പാർട്ടികളുടെ പിന്തുണ തേടുന്നതിനും വിജയ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതായാണ് വിവരം. 118 അംഗങ്ങളുടെ കത്ത് നല്‍കിയാല്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഗവർണർ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
145K Share Facebook

