Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗദിയില്‍ സ്വിഫ്റ്റ് സ്റ്റോറുകള്‍ തുറന്ന് ലുലു

സൗദിയില്‍ സ്വിഫ്റ്റ് സ്റ്റോറുകള്‍ തുറന്ന് ലുലു

Login Kerala 1 day ago

പഭോക്താകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഷോപ്പിങ്ങിനായാണ് സ്വിഫ്റ്റ് സ്റ്റോറുകളെന്നും ജിസിസിയില്‍ വിപുലമാക്കുമെന്നും എം.എ യൂസഫലി

റിയാദ്: കണ്‍വീനിയൻസ് ഷോപ്പിങ്ങ് കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി, സൗദി അറേബ്യയില്‍ സ്വിഫ്റ്റ് സ്റ്റോറുകള്‍ തുറന്ന് ലുലു. വേഗതയ്ക്കും സൗകര്യത്തിനുമാണ് SWFT മുൻഗണന നല്‍കുന്നത്. സ്വിഫ്റ്റിൻ്റെ ആദ്യഘട്ട ചുവടുവെയ്പ്പിൻ്റെ ഭാഗമായി, സൗദി അറേബ്യയിലെ നാല് സ്വിഫ്റ്റ് സ്റ്റോറുകളുടെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വിർച്ച്‌വല്‍ സംവിധാനത്തിലൂടെ നിർവ്വഹിച്ചു.

സെൻട്രല്‍ പ്രവിശ്യയിലെ അല്‍ റാബി, അല്‍ ഖുറൈസ് മെട്രോ സ്റ്റേഷനുകളിലും, അരാംകോ അല്‍ റുവൈദി, ഈസ്റ്റേണ്‍ പ്രവിശ്യയിലെ അല്‍ അഹ്സയിലുള്ള അഡ്‌നോക് പെട്രോള്‍ സ്റ്റേഷനിലുമാണ് ആദ്യ ഘട്ടത്തില്‍ സ്വിഫ്റ്റ് സ്റ്റോറുകള്‍ തുറന്നത്.

മെട്രോ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, പെട്രോള്‍ സ്റ്റേഷനുകള്‍ തുടങ്ങി തിരക്കേറിയ കേന്ദ്രങ്ങളില്‍ സൗകര്യപ്രദമായ അതിവേഗ ഷോപ്പിംഗ് സൗകര്യം ഒരുക്കുകയാണ് സ്വിഫ്റ്റ് സ്റ്റോറുകള്‍. യാത്രകള്‍ക്കിടയിലെ ചെറിയ ഇടവേളയില്‍ പോലും ഷോപ്പിങ്ങ് സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഉപഭോക്താകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഷോപ്പിങ്ങ് ഉറപ്പാക്കുന്നതിനായാണ് സ്വിഫ്റ്റ് സ്റ്റോറുകളെന്നും ജിസിസിയില്‍ സ്വിഫ്റ്റ് സ്റ്റോറുകള്‍ വിപുലമാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

സൗദി വിഷൻ 2030ന് പിന്തുണയേകി സൗദിയില്‍ 100 സ്വിഫ്റ്റ് സ്റ്റോറുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് ലുലു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala