ചെന്നൈ: ടിവികെ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ. വിജയ് സർക്കാർ അഞ്ച് വർഷം തികയ്ക്കില്ലെന്നും ഡിഎംകെയുടെ കരുണയിലാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ജനപ്രീതിയുടെ പുറത്തുണ്ടായ ഈ ഭരണം അധികകാലം നീണ്ടുനില്‍ക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ തരംഗത്തേക്കാള്‍ ഉപരി ഒരു സിനിമാ സുനാമി എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്.
പ്രിയപ്പെട്ട ചലച്ചിത്ര താരം പാർട്ടി രൂപീകരിച്ച ആവേശത്തില്‍
വോട്ടർമാർ അവരെ പിന്തുണച്ചു. ഇതു രാഷ്‌ട്രീയ വിജയമല്ലെന്നും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സ്റ്റാലിൻ പറഞ്ഞു.

