Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സുകുമാര കുറുപ്പ് മരിച്ചെന്ന് അന്വേഷണസംഘം; പതിറ്റാണ്ടുകള്‍ നീണ്ട തിരച്ചിലിന് വിരാമമാകുന്നു

Login Kerala 1 week ago

തിരുവനന്തപുരം: സുകുമാര കുറുപ്പ് എവിടെയെന്ന പതിറ്റാണ്ടുകള്‍ നീണ്ട ചോദ്യത്തിന് ഉത്തരമാകുന്നു. കുറുപ്പ് വർഷങ്ങള്‍ക്ക് മുൻപ് ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരിക്കാമെന്ന നിഗമനത്തിലാണ് കേസ് പുതുതായി അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം.

ഏതാനും വിവരങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിച്ച്‌ അന്വേഷണം അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ സുകുമാര കുറുപ്പിനെ നേരില്‍ കണ്ട ഏക മലയാളിയും ജാർഖണ്ഡില്‍ നഴ്സുമായിരുന്ന ആലപ്പുഴ സ്വദേശിനി രത്നമ്മയുടെ മൊഴിയാണ് അന്വേഷണത്തില്‍ നിർണായകമായത്. രത്നമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ഹൃദ്രോഗത്തെ തുടർന്ന് കുറുപ്പ് ഐസിയുവില്‍ ചികിത്സയിലായിരുന്നുവെന്നാണ് മൊഴി.

ആ സമയത്ത് ഏകദേശം 40 വയസായിരുന്നു കുറുപ്പിന്. ഗുരുതരമായ ഹൃദ്രോഗാവസ്ഥയിലായിരുന്ന ഒരാള്‍ക്ക് പിന്നീട് നാല് പതിറ്റാണ്ടോളം ഒളിവില്‍ ജീവിക്കാൻ സാധ്യത കുറവാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

തീർപ്പാകാതെ കിടക്കുന്ന കേസുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസം മുൻപാണ് ക്രൈംബ്രാഞ്ച് സുകുമാര കുറുപ്പ് കേസില്‍ വീണ്ടും അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് വൈകാതെ സമർപ്പിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala