ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ എംഎല്‍എമാർക്കും പുതിയ കാർ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു.
മണ്ഡലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നതിനുമാണ് പുതിയ പദ്ധതി.
പദ്ധതിയുടെ ഭാഗമായി ഓരോ നിയമസഭാംഗത്തിനും പ്രതിമാസം 75,000 അലവൻസ് ലഭിക്കും. ഡ്രൈവറുടെ ശമ്പളം ഉള്‍പ്പെടെയുള്ള വാഹനവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായാണ് തുക അനുവദിക്കുക. ഇതിന് പുറമെ ഓരോ എംഎല്‍എ ഓഫീസിലും അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി പ്രതിമാസം 25,000 വീതവും സർക്കാർ നല്‍കും.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ എംഎല്‍എമാർക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് വിസികെ എംഎല്‍എ ജ്യോതിമണി ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം ഉന്നയിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് സർക്കാർ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
