ജൂണ്‍ ആറു മുതല്‍ ലെയോ പാപ്പ സ്പെയിനിലേക്കു നടത്തുവാനിരിക്കുന്ന അപ്പസ്തോലിക യാത്രയുടെ ലോഗോയും ആപ്തവാക്യവും മറ്റു വിവരങ്ങളും വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.
ജൂണ്‍ മാസം ആറു മുതല്‍ പന്ത്രണ്ടു വരെയുള്ള തീയതികളിലാണ് പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനം നടക്കുക. ഇന്ന് ഏപ്രില്‍ 7നാണ് ലോഗോയും ആപ്തവാക്യവും വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്. തുറന്ന വൃത്തമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ലോഗോയില്‍, മനുഷ്യ രൂപങ്ങള്‍ ഒരുമിച്ച് ചേർന്ന് കൂട്ടായ്മയുടെ ഒരു ചിത്രമാണ് ലോഗോയിലുള്ളത്. കണ്ടുമുട്ടലുകളെയും, പരസ്പരമുള്ള പിന്തുണയേയും പ്രതിനിധീകരിക്കുന്നത്.
മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രം, ഐക്യത്തിന്റെയും പ്രത്യാശയുടെയും അടയാളമായ ദൈവത്തിലേക്ക് നമ്മുടെ ദൃഷ്ടിയെ നയിക്കുന്നതും, ക്ഷണിക്കുന്നതുമായ മാതൃസാന്നിധ്യത്തെ സൂചിപ്പിക്കുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം, നാലാം അധ്യായം, മുപ്പത്തിയഞ്ചാം തിരുവചനം, “കണ്ണുകളുയർത്തി നോക്കുവിൻ” എന്നതാണ് അപ്പസ്തോലിക യാത്രയുടെ ആപ്തവാക്യം. ദൈവസാന്നിധ്യം വീണ്ടും കണ്ടെത്താനും മറ്റുള്ളവർക്കായി സ്വയം തുറക്കാനും ദൈനംദിന ആകുലതകള്‍ക്കപ്പുറം നമ്മുടെ ദൃഷ്ടികള്‍ ഉയർത്താനുമുള്ള ക്ഷണമെന്നാണ് വത്തിക്കാന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

