Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാനഡ ഭദ്രാസനത്തിന്റെ പ്രഥമ ഫാമിലി & യൂത്ത് കോണ്‍ഫറൻസ് രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചു

കാനഡ ഭദ്രാസനത്തിന്റെ പ്രഥമ ഫാമിലി & യൂത്ത് കോണ്‍ഫറൻസ് രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചു

Malankara TV 0 months ago

ലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഫാമിലി & യൂത്ത് കോണ്‍ഫറൻസ് (FYC 2026)-ന്റെ രജിസ്ട്രേഷൻ, ടൊറോന്റോ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയില്‍ സംഘടിപ്പിച്ച കിക്കോഫ് സമ്മേളനത്തോടെ ഔദ്യോഗികമായി ആരംഭിച്ചു.

ഏപ്രില്‍ 26-ാം തീയതി ഞായറാഴ്ച, വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങുകള്‍ക്ക് കാനഡ ഭദ്രാസനത്തിന്റെ സഹായ മെത്രപ്പോലീത്ത അഭിവന്ദ്യ സക്കറിയ മാർ നിക്കോളോവോസ് നേതൃത്വം നല്‍കി. FYC 2026-ന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനവും, ആദ്യ രജിസ്ട്രേഷൻ ടിക്കറ്റുകളുടെ വിതരണവും അഭിവന്ദ്യ തിരുമേനി നിർവഹിച്ചു.

ഭദ്രാസന സെക്രട്ടറിയും കോണ്‍ഫറൻസ് കണ്‍വീനറുമായ റവ. ഫാ. ഡോ. തോമസ് ജോർജ്, കോണ്‍ഫറൻസ് കോർഡിനേറ്റർ റവ. ഫാ. സാം തങ്കച്ചൻ, സുവനീർ എഡിറ്റർ റവ. ഫാ. മാത്യു തോമസ്, കോണ്‍ഫറൻസ് സെക്രട്ടറി ശ്രീ. മനു എബ്രഹാം, ജോയിന്റ് സെക്രട്ടറി ശ്രീ. വിവിൻ വെട്ടിയില്‍, ദദ്രാസന അസംബ്ലി പ്രതിനിധിയായ ശ്രീ. കോശി രാജൻ എന്നിവർ കോണ്‍ഫറൻസിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചു. സംഘാടക സമിതി അംഗങ്ങളായ ശ്രീ. ജിബിൻ ജോണ്‍ ചെറിയാൻ, ശ്രീമതി ആനി വർഗീസ് എന്നിവരുള്‍പ്പെടെ നിരവധി വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു.

2026 ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസ് ജൂലൈ 2 വ്യാഴാഴ്ച മൂതല്‍ ജൂലൈ 4 ശനിയാഴ്ച്ച വരെ, ഒന്റാറിയോയിലെ ബാരിയിലുള്ള ജോർജിയൻ കോളേജ് റെസിഡൻസ് & കോണ്‍ഫറൻസ് സെന്ററില്‍ വെച്ച്‌ നടത്തപ്പെടും. ‘Timeless Truth for a Changing World’ എന്ന വിഷയത്തെ ആസ്പദമാക്കി, അഭിവന്ദ്യ സക്കറിയ മാർ നിക്കോളോവോസ് മെത്രപ്പോലീത്താ, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ സണ്‍ഡേസ്കൂള്‍ ഡയറക്ടർ, റവ. ഫാ. ഡോ. തിമോത്തി തോമസ് (ടെനി), ലോങ്ങ് ഐലൻഡ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി, റവ. ഫാ. ഡോ. എബ്രഹാം ജോർജ് (എബി) എന്നിവരുള്‍പ്പടെ പ്രമുഖ വ്യക്തികള്‍ കോണ്‍ഫറൻസിന് നേതൃത്വം നല്‍കും. 2026 മെയ് 31ന് രജിസ്ട്രേഷൻ അവസാനിക്കും.

കിക്കോഫ് ചടങ്ങ് വിജയകരമായി നടത്താൻ സഹകരിച്ച ടൊറോന്റോ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ വികാരിയോടും, ഭാരവാഹികളോടും, വിശ്വാസികളോടും സംഘാടക സമിതി നന്ദി രേഖപ്പെടുത്തുകയും, കാനഡയിലുടനീളം ഉള്ള എല്ലാ പള്ളികളുടെയും വിശ്വാസികളുടെയും പ്രാർത്ഥനാപൂർവ്വമായ പിന്തുണയും സജീവ പങ്കാളിത്തവും അഭ്യർത്ഥിക്കുകയും ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malankara TV