Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ക്ലീമിസ് ബാവയുടെ രജത ജൂബിലി സമാപനച്ചടങ്ങ് ഭക്തിനിര്‍ഭരമായി

ക്ലീമിസ് ബാവയുടെ രജത ജൂബിലി സമാപനച്ചടങ്ങ് ഭക്തിനിര്‍ഭരമായി

Malankara TV 1 day ago

മാർപാപ്പയുടെയും ഭാരതസഭയുടെയും പ്രതിനിധികളുടെയും അന്ത്യോക്യായിലെ സുറിയാനി കത്തോലിക്കാ പാത്രിയാർക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാൻ ബാവയുടെയും ഭരണാധികാരികളുടെയും സാന്നിധ്യത്തില്‍ മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച്‌ ബിഷപ്പ് കർദ്ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷത്തിന് സമാപനം.

രണ്ടു മുഖ്യമന്ത്രിമാരടക്കം നിരവധി രാഷ്ട്രീയനേതാക്കള്‍ ആശംസയർപ്പിക്കാൻ ഒത്തുചേർന്നു.

മെത്രാന്മാരും വൈദികരും കാതോലിക്കാബാവയെ വിശുദ്ധ ബലിപീഠത്തിലേക്ക് സ്വീകരിച്ച്‌ ആനയിച്ചതോടെയാണ് രജതജൂബിലി ആഘോഷച ടങ്ങിനു തുടക്കമായത്. നീതിമാന്മാരുടെ കൂടാരത്തില്‍ മഹത്വത്തിൻ്റെയും രക്ഷയുടെയും ശബ്ദം മുഴങ്ങിനില്‍ക്കുന്നുവെന്ന പ്രാർഥനാമന്ത്രം നി റഞ്ഞുനിന്ന അന്തരീക്ഷത്തില്‍ അല്‌മായരും സന്യസ്‌തരും നാനാജാതി മതസ്ഥരും ഒരേ ഹൃദയത്തോടെ ഒന്നിച്ചുകൂടി. മെത്രാന്മാരും വൈദിക രും പ്രദക്ഷിണമായി വേദിയിലേക്ക് എത്തിയതോടെ ചടങ്ങുകള്‍ക്കു തുടക്കമായി.

സെന്റ് മേരീസ് സ്‌കൂള്‍ അങ്കണത്തില്‍ തയാറാക്കിയ പ്രത്യേക ബലിവേദിയില്‍ രാവിലെ 8.30ന് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വ ത്തില്‍ ആഘോഷമായ സമൂഹബലി ആരംഭിച്ചു. വിശുദ്ധകുർബാനയ്ക്കു മുമ്പു കാതോലിക്ക ബാവയെയും വിശ്വാസികളെയും മലങ്കര ക ത്തോലിക്ക എപ്പിസ്കോപ്പല്‍ സുനഹദോസ് സെക്രട്ടറി ആർച്ച്‌ ബിഷപ് തോമസ് മാർ കൂറിലോസ് സ്വാഗതം ചെയ്തു. തുടർന്ന് നിരവധി ബിഷപ്പുമാരും നാനൂറോളം വൈദികരും സഹകാർമികത്വം വഹിച്ചുകൊണ്ടുള്ള സമൂഹബലിയില്‍ കർദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചനസന്ദേശം നല്‍കി.ദൈവം തെരഞ്ഞെടുത്ത ഏറ്റവും വിശ്വസ്‌തനായ ശിഷ്യനാണ് മാർ ക്ലീമിസെന്ന് അദ്ദേഹം വചനസന്ദേശത്തില്‍ പറഞ്ഞു. സഭയ്ക്കുവേണ്ടി സമർപ്പിച്ചു ദൈവരാജ്യം പ്രസംഗിക്കുന്ന വലിയ ഇടയനാണ് അദ്ദേഹമെന്നും കർദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ചൂണ്ടികാട്ടി. ലെയോ പതിനാലാമ ൻ മാർപാപ്പയുടെ ആശംസ വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിലെ മോണ്‍. ആഡ്രീയ ഫ്രാൻസിയ വായിച്ചു.

വിശുദ്ധ കുർബാനയ്ക്കുശേഷം ചേർന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്‌തു. ഏശയ്യ പ്രവാചകന്റെ പുസ്‌തക ത്തില്‍നിന്നും വിശുദ്ധ പൗലോസിൻ്റെ ലേഖനത്തില്‍നിന്നും വചനങ്ങള്‍ പങ്കുവച്ച്‌ സദസിൻ്റെ മനസില്‍ ഇടംതേടുന്ന പ്രസംഗമാണ് മുഖ്യമന്ത്രി ന ടത്തിയത്. കെസിബിസി പ്രസിഡൻ്റ് ആർച്ച്‌ ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ മുഖ്യാതിഥിയായിരുന്നു.

ഗോവ ആർച്ച്‌ ബിഷപ്പ് കർദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, മാർത്തോമ്മ സഭാ അധ്യക്ഷൻ ഡോ. തെയഡോഷ്യസ് മാർത്തോമ്മ മെ ത്രാപ്പോലീത്ത, മന്ത്രി കെ. മുരളീധരൻ, ഇൻ്റർചർച്ച്‌ കൗണ്‍സില്‍ സെക്രട്ടറി ബിഷപ്പ് ജോസഫ് മാർ ദിവന്നാസിയോസ്, ശശി തരൂർ എംപി, കെ. എൻ. ബാലഗോപാല്‍ എംഎല്‍എ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവർ പ്രസംഗിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malankara TV