ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്ന ദേവാലയം നോർവേയില്‍ സ്ഥാപിതമായി.
മതേതരവല്‍ക്കരണത്തിന്റെയും അക്രൈസ്തവ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റവും വഴി കുപ്രസിദ്ധിയാര്‍ജ്ജിച്ച നോർവേയിലെ തലസ്ഥാന നഗരമായ നോർവേയിലെ ഓസ്ലോ രൂപതയ്ക്കു കീഴിലാണ് ഇക്കഴിഞ്ഞ ജൂണ്‍ 20ന് ദേവാലയം കൂദാശ ചെയ്തത്.
രാജ്യത്തു കത്തോലിക്കാ വിശ്വാസത്തിലേക്കു ചെറുതും എന്നാല്‍ ക്രമാനുഗതമായി വളരുന്നതുമായ വഴിത്തിരിവ് കാണാന്‍ കഴിയുന്നുണ്ടെന്നും പ്രത്യേകിച്ച് യുവ നോർവീജിയക്കാർക്കിടയില്‍, ഇത് സജീവമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ സാക്ഷ്യം, സ്വദേശത്ത് വിശ്വാസത്തിലേക്കുള്ള വഴി കണ്ടെത്തുന്നവർക്ക് പ്രോത്സാഹനവും നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2017-ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ വെസ്റ്റ് 34 തെരുവിലാണ് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുള്ള ആദ്യത്തെ മരിയന്‍ ദേവാലയം തുറന്നത്.

