Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മെക്സിക്കോയില്‍ വൈദികന്റെ കൊലപാതകം; നീതിപൂര്‍വ്വമായ അന്വേഷണം വേണമെന്ന് കത്തോലിക്കാ മെത്രാൻ സമിതി

മെക്സിക്കോയില്‍ വൈദികന്റെ കൊലപാതകം; നീതിപൂര്‍വ്വമായ അന്വേഷണം വേണമെന്ന് കത്തോലിക്കാ മെത്രാൻ സമിതി

Malankara TV 2 days ago

മെക്സിക്കോയിലെ ഹിദാല്‍ഗോ സംസ്ഥാനത്തില്‍ കത്തോലിക്ക വൈദികന്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മെക്സിക്കൻ ബിഷപ്പുമാർ.

ഹുയെഹുത്‌ല രൂപതയിലെ സാന്താ ക്രൂസ് ഇടവക വികാരിയായി സേവനം ചെയ്തു വരികയായിരിന്ന ഫാ. റോമൻ ഡി ഹെർണാണ്ടസിന്റെ കൊലപാതകത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് മെക്സിക്കൻ ബിഷപ്പുമാർ രംഗത്ത് വന്നിരിക്കുന്നത്. ലോലോത്‌ല ജില്ലയിലെ തൊലാഗോ-തെത്‌ലപായ ഹൈവേയോട് ചേർന്നുള്ള ഭാഗത്ത് നിന്നാണ് വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍ ഫാ. റോമന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ കടുത്ത അമർഷവും ദുഃഖവും രേഖപ്പെടുത്തിയ മെക്സിക്കൻ ബിഷപ്പ്സ് കോണ്‍ഫറൻസ് (CEM), കൊലപാതകത്തെക്കുറിച്ച്‌ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ഭരണകൂടത്തോടും അന്വേഷണ ഏജൻസികളോടും ആവശ്യപ്പെട്ടു. ഹുയെഹുത്‌ല ബിഷപ്പ് ജോസ് ഹിരായിസ് അക്കോസ്റ്റ ബെല്‍ട്രാൻ, രൂപതയിലെ വിശ്വാസികള്‍, വൈദികർ, സന്യസ്തർ എന്നിവർക്കൊപ്പമുള്ള തങ്ങളുടെ ഐക്യദാർഢ്യം മെക്സിക്കൻ മെത്രാൻ സമിതി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malankara TV