മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര പ്രാർത്ഥന യോഗ വാർഷിക സമ്മേളനം തിരുവനന്തപുരം ഭദ്രാസന പ്രാർത്ഥനാ യോഗത്തിൻ്റെ ആതിഥേയത്തില്‍ 2026 മേയ് 27-ന് ആയൂർ ഇടമുളയ്ക്കലിലെ വി.എം.ഡി.എം.
സെന്ററില്‍ നടന്നു.
പ്രാർത്ഥന യോഗം പ്രസിഡന്റായ അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച സമ്മേളനം ഉദ്ഘാടനം പുതുപ്പള്ളി എം.എല്‍.എ അഡ്വ ചാണ്ടി ഉമ്മൻ നിർവ്വഹിച്ചു.അടുത്ത തലമുറയെ ദൈവത്തിങ്കലേക്കും ദൈവാലയത്തിലേക്കും അടുപ്പിക്കുവാൻ
പ്രാർത്ഥനയോഗ പ്രവർത്തനം മൂലം ഇടയാകട്ടെ എന്നും പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ ആണ് നാം ദൈവത്തോട് കൂടുതല്‍ അടുക്കുന്നത് എന്നും അദ്ദേഹം ഊന്നി പറഞ്ഞു, മുഖ്യപ്രഭാഷണം നിർവഹിച്ച മുൻ സുപ്രീം കോടതി ജഡ്ജിയും വൈ.എം.സി.എ ദേശീയ പ്രസിഡന്റുമായ ജസ്റ്റിസ് കുര്യൻ ജോസഫ് ശുദ്ധാത്മാവില്‍ പ്രാർത്ഥനയിലൂടെ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളായി നാം മാറണം എന്ന് പ്രബോധിപ്പിച്ചു..
പ്രാർത്ഥന യോഗം മുൻ പ്രസിഡൻ്റ് അഭിവന്ദ്യ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തുകയും സഭ സ്ഥാനികളായ വൈദിക ട്രസ്റ്റി ബഹു. ഫാ. ഡോ. തോമസ് വർഗീസ് അമയില്‍, അസോസിയേഷൻ സെക്രട്ടറി ബഹു. അഡ്വ. ബിജു ഉമ്മൻ, പ്രാർത്ഥന യോഗം വൈസ് പ്രസിഡൻ്റ് ബഹു. ഫാ. ബിജു മാത്യു പ്രക്കാനം, ജനറല്‍ സെക്രട്ടറി ബഹു. ഫാ.മത്തായി കുന്നില്‍, കേന്ദ്ര സെക്രട്ടറി ശ്രീ. ഐസക് തോമസ്, ശ്രീ. വർഗീസ് കരിപാടം, കേന്ദ്ര ട്രഷറർ ശ്രീ. പി എസ് ജോർജ്, തിരുവനന്തപുരം ഭദ്രാസന സെക്രട്ടറി ഫാ. ഡോ ഗീവർഗീസ് കണിയാന്ത്ര, പ്രാർത്ഥനയോഗം തിരുവനന്തപുരം ഭദ്രാസന വൈസ് പ്രസിഡൻ്റുമാരായ വന്ദ്യ സമൂവേല്‍ മാത്യു കോർഎപ്പിസ്‌കോപ്പ, ബഹു ഫാ. ഡോ തോമസ് ജോർജ്‌ജ്, പ്രാർത്ഥനയോഗം തിരുവനന്തപുരം ഭദ്രാസന സെക്രട്ടറിമാരായ ശ്രീ. ഫിലിപ്പോസ് തങ്കച്ചൻ, ശ്രീ. അനൂപ് അലക്സ് കോശി എന്നിവർ ആശംസകള്‍ അർപ്പിച്ചു. വാർഷിക റിപ്പോർട്ട് ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ.വർഗീസ് കരിപ്പാടവും വാർഷിക കണക്ക് ട്രഷറർ ശ്രീ. P S. ജോർജും, ഫാ. ഷിനു ജേക്കബ് ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.ഡല്‍ഹി, ബോംബെ, അഹമ്മദാബാദ്, ബ്രഹ്മവാർ ,മദ്രാസ് ഭദ്രാസനങ്ങള്‍ ഉള്‍പ്പെടെ കേരളത്തിനകത്തുള്ള എല്ലാ ഭദ്രാസനങ്ങളില്‍ നിന്നും പ്രതിനിധികള്‍ സംബന്ധിച്ചു.
ആയിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

