Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സീറോ മലബാര്‍ സഭാ കാര്യാലയ ചുമതലകളിലേക്ക് പുതിയ നിയോഗം

സീറോ മലബാര്‍ സഭാ കാര്യാലയ ചുമതലകളിലേക്ക് പുതിയ നിയോഗം

Malankara TV 3 days ago

സീറോമലബാർ സഭയുടെ ഇന്റർനെറ്റ് മിഷന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ റവ. ഫാ. ജോമി കുമ്പുകാട്ട് നിയമിതനായി.

നിലവില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കുട്ടിക്കാനം മരിയൻ കോളേജില്‍ സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി സർവ്വകലാശാലയില്‍ നിന്നു കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സയൻസില്‍ ബിരുദാനന്തര ബിരുദം അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറു വർഷങ്ങളായി സഭയുടെ ഇന്റർനെറ്റ് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല നിർവഹിച്ചിരുന്ന ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. സെബി കുളങ്ങര, സേവനകാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പുതിയ നിയമനം.

സീറോമലബാർ സഭയുടെ ഇന്റർനെറ്റ് മിഷന് പുതിയ ദിശാബോധം നല്‍കുകയും, സഭയുടെ വെബ്സൈറ്റ് നവീകരണം, സീറോമലബാർ മാട്രിമോണിയല്‍ സൈറ്റിന്റെ പരിഷ്കരണം എന്നിവ സ്തുത്യർഹമാംവിധം നിർവഹിക്കുകയും ചെയ്ത ശേഷമാണ് ഫാ. സെബി തന്റെ മാതൃരൂപതയിലേക്ക് തിരികെപ്പോകുന്നത്. സഭയുടെ പെർമനന്റ് സിനഡിന്റെ അംഗീകാരത്തോടെയാണ് ഇന്റർനെറ്റ് മിഷന്റെ ചെയർമാൻ മാർ ജോസഫ് പണ്ടാശ്ശേരി, പുതിയ നിയമനം നടത്തിയിരിക്കുന്നത്. 2026 ജൂലൈ ഒന്നാം തീയതി പുതിയ നിയമനം പ്രാബല്യത്തില്‍ വരും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malankara TV