Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് ലെയോ പാപ്പയുടെ പ്രത്യേക ആശംസകള്‍

സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് ലെയോ പാപ്പയുടെ പ്രത്യേക ആശംസകള്‍

Malankara TV 1 week ago

യൂറോപ്പ് - യുകെ കണ്‍വെൻഷനില്‍ സംബന്ധിക്കുവാൻ റോമില്‍ എത്തിച്ചേർന്ന സീറോ മലങ്കര കത്തോലിക്ക സഭയുടെ പിതാവും തലവനുമായ കർദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയും, മറ്റു സഭാധ്യക്ഷന്മാരും ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി.

ജൂണ്‍ 13ന്, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ ബസേലിയോസ് കർദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചിരിന്നു. ഇന്നു ജൂണ്‍ പതിനഞ്ചാം തീയതിയാണ് വത്തിക്കാനില്‍വെച്ച്‌ ലെയോ പാപ്പയുമായി മലങ്കര കത്തോലിക്ക സഭാനേതൃത്വം കൂടിക്കാഴ്ച നടത്തിയത്.

67ാം പിറന്നാള്‍ ആഘോഷിക്കുന്ന കർദ്ദിനാള്‍ ക്ലീമിസ് ബാവയ്ക്കു ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. ഒപ്പം മെത്രാഭിഷേകത്തിന്റെ ഇരുപത്തിയഞ്ചു വർഷങ്ങള്‍ പൂർത്തിയാക്കുന്നതിന്റെ ആശംസകളും പാപ്പാ സ്നേഹപൂർവ്വം നേർന്നു. യൂറോപ്പില്‍ താമസിക്കുന്ന സീറോ-മലങ്കര വിശ്വാസികളുടെ അജപാലന പ്രവർത്തനങ്ങള്‍ക്കായി അടുത്തിടെ നിയമിതനായ അപ്പസ്തോലിക വിസിറ്റേറ്റർ കുര്യാക്കോസ് മാർ ഒസ്തതിയോസിനും പാപ്പ ആശംസകള്‍ അർപ്പിച്ചു. ഭാരതത്തില്‍, വിശുദ്ധ തോമാശ്ലീഹായുടെ പാരമ്പര്യം പേറുന്ന സഭയില്‍, ദൈവവിളികളെ പ്രോത്സാഹിപ്പിക്കുന്ന കുടുംബങ്ങള്‍ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു പറഞ്ഞ പാപ്പ, ഭവനങ്ങളിലും ഹൃദയങ്ങളിലും പ്രത്യേകമായി, യുവജനങ്ങളില്‍ ശക്തമായ വിശ്വാസം തഴച്ചുവളരട്ടെയെന്നു താൻ പ്രാർത്ഥിക്കുന്നുവെന്നും പറഞ്ഞു.

തോമാശ്ലീഹാ, തന്റെ പ്രഘോഷണത്തിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും ഇന്ത്യയില്‍ പാകിയ നല്ല വിത്തിന്റെ ചലനാത്മകത വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത മാർ ഇവാനിയോസ് തിരിച്ചറിഞ്ഞുവെന്നും പ്രേഷിതദൗത്യം വാക്കുകള്‍ കൊണ്ടല്ല, മറിച്ച്‌ പുണ്യപൂർണമായ ജീവിതത്തിലൂടെയും, യഥാർത്ഥ ജീവകാരുണ്യ സേവനത്തിലൂടെയുമാണ് പൂർത്തീകരിക്കേണ്ടതെന്നു മനസിലാക്കിയെന്നും പാപ്പ പറഞ്ഞു. ഈ ചൈതന്യം, സീറോ മലങ്കര കത്തോലിക്കാ സഭയുടെ സുവിശേഷ ഊർജ്ജത്തിന്റെയും, അപ്പസ്തോലിക ജീവകാരുണ്യത്തിന്റെയും ദീപസ്തംഭമായി ഇന്നും നിലക്കൊള്ളുന്നുവെന്നും പാപ്പ ചൂണ്ടിക്കാട്ടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malankara TV